Advertisement

നവംബർ 14 മുതൽ ഡിസംബർ 14 വരെ വിവാഹ സീസൺ; ഇന്ത്യയിൽ നടക്കുക 32 ലക്ഷം വിവാഹങ്ങൾ

November 8, 2022
2 minutes Read
32 lakh weddings in India

നവംബർ 14നും ഡിസംബറിനും മധ്യേയുള്ള വിവാഹ സീസൺ ലക്ഷ്യമിട്ട് ഇന്ത്യൻ മാർക്കറ്റ്. ഈ സമയത്ത് ഇത്തവണ രാജ്യത്ത് 32 ലക്ഷം വിവാഹങ്ങൾ നടക്കും. കംബോളത്തിലേക്ക് 3.75 ലക്ഷം കോടി ഇതുവഴി ഒഴുകിയെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. സിയാറ്റ് റിസർച്ച് ആന്റ് ട്രേഡിംഗ് ഡെവലപ്‌മെന്റ് സൊസൈറ്റിയാണ് ഇത് സംബന്ധിച്ച കണക്ക് പുറത്ത് വിട്ടിരിക്കുന്നത്. ( 32 lakh weddings in India )

സിയാറ്റിന്റെ കണക്ക് പ്രകാരം അഞ്ച് ലക്ഷം വിവാഹങ്ങളുടെ ചെലവ് 3 ലക്ഷം വീതവും പത്ത് ലക്ഷം വിവാഹങ്ങളുടെ ചെലവ് അഞ്ച് ലക്ഷം വീതവും അഞ്ച് ലക്ഷം വിവാഹങ്ങളുടെ ചെലവ് 25 ലക്ഷം വീതവുമായിരിക്കുമെന്നാണ് നിഗമനം. 50,000 വിവാഹങ്ങളുടെ ചിലവ് 50 ലക്ഷത്തിന് മുകൡ കടക്കുമെന്നും ചില വിവാഹങ്ങളുടെ ചെലവ് ഒരു കോടിക്ക് മുകളിൽ പോകുമെന്നും സൂചിപ്പിക്കുന്നു. ആകെമൊത്തം തുകയാണ് 3.75 ലക്ഷം കോടി രൂപ.

Read Also: പെൺ സുഹൃത്തിനെ ഭീഷണിപ്പെടുത്തി വിവാഹം കഴിക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ

ഡൽഹിയിൽ മാത്രം 3.5 ലക്ഷം വിവാഹങ്ങൾ നടക്കുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് മാത്രം 75,000 കോടിയുടെ കച്ചവടമാണ് ഉണ്ടാക്കാൻ പോക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 25 ലക്ഷം വിവാഹങ്ങളാണ് നടന്നിരുന്നത്.

അടുത്ത വിവാഹ സീസൺ ജനുവരി 14, 2023മുതൽ ജൂലൈ വരെയാണ്.

Story Highlights: 32 lakh weddings in India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top