സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിന് ഇന്ന് തുടക്കം

പുതിയ സംസ്ഥാന നേതൃത്വത്തെ തീരുമാനിക്കാനുള്ള സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിന് ഇന്ന് തുടക്കം. സംസ്ഥാന നിർവാഹകസമിതിയേയും രണ്ട് അസിസ്റ്റൻറ് സെക്രട്ടറിമാരെയും യോഗം തീരുമാനിക്കും. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻറെ സമഗ്രാധിപത്യം ഉറപ്പിക്കുന്ന നിർവ്വാഹക സമിതിയാകും നിലവിൽ വരിക.
ഭവന നിർമ്മാണ ബോർഡ് ചെയർമാൻ പി പി സുനീർ, മുല്ലക്കര രത്നാകരൻ എന്നിവർ അസിസ്റ്റൻറ് സെക്രട്ടറിമാർ ആകാനാണ് സാധ്യത. മന്ത്രി ജി.ആർ.അനിലും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും സംസ്ഥാന നിർവാഹക സമിതിയിൽ ഇടം പിടിച്ചേക്കും. എൽഡിഎഫ് യോഗങ്ങളിൽ പങ്കെടുക്കാനുള്ള പാർട്ടി പ്രതിനിധി സംഘത്തിൽ കാനത്തിനും പ്രകാശ് ബാബുവിനൊപ്പം മന്ത്രി കെ രാജനെയും ഉൾപ്പെടുത്തിയേക്കും.
Story Highlights: cpi state council meeting today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here