Advertisement

വൈസ് ചാൻസലർമാരുടെ നിയമനം, കോടതി വിധി നടപ്പിലാക്കാൻ; മുഖ്യമന്ത്രിക്കും വിമർശനം – സർക്കാരിനെതിരെ ഗവർണർ

November 8, 2022
Google News 1 minute Read

സർക്കാരിനെതിരെ ഗവർണർ വീണ്ടും രംഗത്ത്. തൻ്റെ നിർദ്ദേശം സർക്കാർ വകവയ്ക്കുന്നില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ 24 നോട്. കഴിഞ്ഞ മൂന്ന് വർഷമായി ഇതേ സാഹചര്യം തുടരുകയാണെന്നും സർക്കാരിന്റേത് ഭീഷണിയുടെ സ്വരമാണെന്നും വിമർശനം. വൈസ് ചാൻസലർമാരുടെ നിയമനം കോടതി വിധി നടപ്പിലാക്കാനാണെന്നും ഗവർണർ 24 നോട് വ്യക്തമാക്കി.

സർക്കാർ സമ്മർദതന്ത്രം പ്രയോഗിക്കുകയാണ്. സർക്കാരിന്റേത് ഭീഷണിയുടെ സ്വരമാണ്. തന്നെ ഭയപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. കണ്ണൂർ വിസി നിയമനത്തിൽ വിയോജിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് നിയമനം നടന്നത്. എജിയാണ് നിയമപദേശം നൽകിയത്. വൈസ് ചാൻസലർമാരുടെ നിയമനത്തിലൂടെ കോടതി വിധി നടപ്പാക്കാനാണ് ശ്രമിച്ചത്. വിസി നിയമനം ചാൻസലറുടെ ഉത്തരവാദിത്തമാണെന്നും ഗവർണർ.

വ്യക്തിപരമായ വിലയിരുത്തലുകൾ ഇല്ല. താൻ നിയമപ്രകാരമാണ് മുന്നോട്ടുപോകുന്നത്. കെ.ടി.യു താത്കാലിക വിസി നിയമനം ചട്ട പ്രകാരമാണെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെയും ഗവർണർ ആഞ്ഞടിച്ചു. പ്രിൻസിപ്പൽ സെക്രട്ടറിയുടെ അറസ്റ്റിന് പിന്നാലെ ആത്മാഭിമാനം ഉണ്ടായിരുന്നെങ്കിൽ മുഖ്യമന്ത്രി പദവി ഒഴിയുമായിരുന്നു എന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

കണ്ണൂരിൽ നടന്ന പ്രതിഷേധങ്ങളിലും ഗവർണർ പ്രതികരിച്ചു. തനിക്കെതിരെ നടന്ന ആക്രമണം ഡൽഹിയിൽ നടന്ന ഗൂഢാലോചനയുടെ ഭാഗമാണ്. വ്യക്തിപരമായി ആക്രമിക്കുകയായിരുന്നു ലക്ഷ്യം. കണ്ണൂരിൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിശബ്ദരാക്കി. മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചവർക്കെതിരെ കേസെടുത്തു. എന്നാൽതനിക്കെതിരെ ഉണ്ടായ ആക്രമണത്തിൽ നടപടിയെടുത്തില്ലെന്നും അദ്ദേഹം വിമർശിച്ചു.

Story Highlights: Governor vs Govt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here