Advertisement

പ്രധാന ചുമതല വാഗ്ദാനം ചെയ്ത് ആം ആദ്മി പാർട്ടി കബളിപ്പിച്ചു; ആരോപണത്തിൽ ഉറച്ച് സുകേഷ് ചന്ദ്രശേഖരൻ

November 8, 2022
1 minute Read

ദക്ഷിണേന്ത്യയിൽ പ്രധാന ചുമതല വാഗ്ദാനം ചെയ്ത് ആം ആദ്മി പാർട്ടി പണം കൈപറ്റിയെന്ന ആരോപണത്തിൽ ഉറച്ച് സുകേഷ് ചന്ദ്രശേഖരൻ. ദക്ഷിണേന്ത്യയിലെ പാർട്ടിയുടെ മുഖ്യ ചുമതല വാഗ്ദാനം ചെയ്ത് ആം ആദ്മി പാർട്ടി കബളിപ്പിച്ചതായ് സുകേഷ് ചന്ദ്രശേഖറിന്റെ അഭിഭാഷകൻ അശോക് കെ സിംഗ് ട്വന്റി ഫോറിനോട് പറഞ്ഞു. വിഷയത്തിൽ കോടതി സി.ബി.ഐ അന്വേഷണം അനുവദിക്കുന്ന സാഹചര്യത്തിൽ എല്ലാ തെളിവുകളും കൈമാറുമെന്ന് അഭിഭാഷകൻ അറിയിച്ചു.

ഗുജറാത്ത് നിയമസഭ, ഡൽഹി മുൻസിപ്പൽ തെരഞ്ഞെടുപ്പുകൾക്ക് തയാറെടുക്കുന്ന ആം ആദ്മി പാർട്ടിയെ ശക്തമായ ആരോപണങ്ങളും ആയി പിന്തുടരുകയാണ് സുകേഷ് ചന്ദ്ര ശേഖർ. ദക്ഷിണേന്ത്യയിലെ പാർട്ടിയുടെ മുഖ്യ ചുമതല വാഗ്ദാനം ചെയ്ത് ആം ആദ്മി പാർട്ടി കബളിപ്പിച്ചതായുള്ള വാദം തെളിവ് സഹിതം സമർത്ഥിയ്ക്കാൻ തയാറാണെന്ന് സുകേഷ് ചന്ദ്രശേഖറിന്റെ അഭിഭാഷകൻ അശോക് കെ സിംഗ് പറഞ്ഞു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറിവോടെ ആണ് സാമ്പത്തിക സമാഹരണം നടത്തിയത്.

Read Also: ഗുജറാത്തിൽ ഇസുദൻ ഗാധ്വി ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി

വിഷയത്തിൽ സമർപ്പിച്ച ഹർജി അടുത്ത ദിവസംഡൽഹി കോടതി പരിഗണിക്കും. സുകേഷ് ഉന്നയിച്ച അരോപണങ്ങൾ അതീവ ഗുരുതരമാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് കാലത്തെ വെളിപ്പെടുത്തലുകൾ ബി.ജെ.പി സ്പോൺസേർഡ് ആണെന്നാണ് ആം ആദ്മിയുടെ മറുപടി.

Story Highlights: Sukesh Chandrashekhar hits out at Kejriwal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top