ദളിത് ക്രൈസ്തവർക്ക് പിന്നാക്ക സമുദായ പദവി നൽകരുത്; എതിർപ്പുമായി കേന്ദ്രസർക്കാർ സുപ്രിം കോടതിയിൽ
ദളിത് ക്രൈസ്തവർക്ക് പിന്നാക്ക സമുദായ പദവി നൽകുന്നതിനെ എതിർത്ത് കേന്ദ്രസർക്കാർ. ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു. ക്രിസ്ത്യൻ, മുസ്ലിം സമുദായങ്ങളിൽ തൊട്ടുകൂടായ്മ എന്ന സാമൂഹിക പ്രശ്നം നിലവിൽ ഉണ്ടായിരുന്നില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം. ( Dalit Christians should not be given backward community status; Central Government ).
ഇക്കാര്യത്തിൽ സമർപ്പിക്കപ്പെട്ട ജസ്റ്റിസ് രവീന്ദ്ര മിശ്ര കമ്മീഷൻ അടിസ്ഥാന വിഷയങ്ങൾ പഠിച്ചിട്ടില്ലെന്നും സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു. ജസ്റ്റിസ് കെജി ബാലകൃഷ്ണന്റെ അധ്യക്ഷതയിലുള്ള സമിതി വീണ്ടും ഈ വിഷയം പരിഗണിക്കുകയാണെന്നും കേന്ദ്രസർക്കാർ കൂട്ടിചേചർത്തു.
Story Highlights: Dalit Christians should not be given backward community status; Central Government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here