അർജൻ്റീനയ്ക്ക് ആശങ്കയായി ലോ സെൽസോയ്ക്ക് പരുക്ക്; ലോകകപ്പ് നഷ്ടമായേക്കും

അർജൻ്റീനയ്ക്ക് ആശങ്കയായി മധ്യനിര താരം ജിയോവാനി ലോ സെൽസോയ്ക്ക് പരുക്ക്. ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ലോ സെൽസോയ്ക്ക് പരുക്കേറ്റത് അർജൻ്റീനയ്ക്ക് കനത്ത തിരിച്ചടിയാണ്. സ്പാനിഷ് ക്ലബ് വിയ്യാറലിൻ്റെ താരമാണ് ലോ സെൽസോ. ഇംഗ്ലീഷ് ക്ലബ് ടോട്ടനത്തിൽ നിന്ന് വായ്പാടിസ്ഥാനത്തിൽ വിയ്യാറലിൽ കളിക്കുന്ന സെൽസോയ്ക്ക് ലോകകപ്പ് നഷ്ടമാവുമെന്ന് ക്ലബ് തന്നെ അറിയിച്ചിട്ടുണ്ട്. കണ്ണങ്കാലിനു പരുക്കേറ്റ ലോ സെൽസോയ്ക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് വിവരം. ഇക്കാര്യത്തിൽ അർജൻ്റീന ഫുട്ബോൾ ഫെഡറേഷൻ പ്രതികരിച്ചിട്ടില്ല. (Lo Celso injury argentina)
Read Also: ലോകകപ്പിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; ഫിലിപ്പ് കുട്ടീഞ്ഞോ പുറത്ത്
2021ൽ അർജൻ്റീന കോപ്പ അമേരിക്ക കിരീടം ഉയർത്തിയപ്പോൾ ലോ സെൽസോയുടെ പ്രകടനം നിർണായകമായിരുന്നു. ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഖത്തറിൽ താരം ഏറെ നിർണായകമാവുമെന്ന് കരുതപ്പെട്ടിരുന്നതാണ്.
ഖത്തർ ലോകകപ്പിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചിരുന്നു. നെയ്‌മറും ജെസ്യൂസും ഡാനി ആൽവ്സും തിയാഗോ സിൽവയും 26 അംഗ ടീമിൽ ഇടംപിടിച്ചു. ലിവർപൂൾ താരം റോബർട്ടോ ഫിർമിനോയെ ടീമിൽ നിന്ന് ഒഴിവാക്കി. ആർസനൽ താരം ഗബ്രിയേൽ മേഗാലസും ടീമിലില്ല. ഫിലിപ്പ് കുട്ടീഞ്ഞോയുടെ അസാന്നിധ്യവും ശ്രദ്ധേയമാണ്. ലോകകപ്പിൽ ആദ്യമായി മത്സരിക്കുന്ന 16 താരങ്ങളെ ഉൾപ്പെടുത്തിയാണ് ടിറ്റെ ടീമിനെ പ്രഖ്യാപിച്ചത്. മൂന്ന് ഗോൾകീപ്പർമാർ, എട്ട് പ്രതിരോധനിര താരങ്ങൾ, ആറ് മിഡ്ഫീൽഡർമാർ, ഒൻപത് ഫോർവേഡുകൾ എന്നിങ്ങനെയാണ് ടിറ്റെയുടെ ടീം.
Read Also: ‘കേരളം ലോകകപ്പ് ചൂടിൽ’; പുള്ളാവൂരിലെ കട്ട് ഔട്ടുകൾ ഏറ്റെടുത്ത് ഫിഫ
ഗോൾകീപ്പർമാർ: അലിസൺ, എഡേഴ്‌സൺ, വെവർട്ടൺ.
ഡിഫൻഡർമാർ: അലക്‌സ് സാൻഡ്രോ, അലക്‌സ് ടെല്ലെസ്, ഡാനി ആൽവ്‌സ്, ഡാനിലോ, ബ്രെമർ, എഡർ മിലിറ്റാവോ, മാർക്വിനോസ്, തിയാഗോ സിൽവ.
മിഡ്ഫീൽഡർമാർ: ബ്രൂണോ ഗ്വിമാരേസ്, കാസെമിറോ, എവർട്ടൺ റിബെയ്‌റോ, ഫാബിഞ്ഞോ, ഫ്രെഡ്, ലൂക്കാസ് പാക്വെറ്റ.
ഫോർവേഡ്സ്: ആന്റണി, ഗബ്രിയേൽ ജീസസ്, ഗബ്രിയേൽ മാർട്ടിനെല്ലി, നെയ്മർ ജൂനിയർ, പെഡ്രോ, റാഫിൻഹ, റിച്ചാർലിസൺ, റോഡ്രിഗോ, വിനീഷ്യസ് ജൂനിയർ
Story Highlights: Giovani Lo Celso injury argentina qatar world cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here