പാൻ ചവച്ചാണ് ഗവർണറുടെ നടപ്പ്, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഇപ്പോൾ പോകുന്നില്ല; കെ.മുരളീധരൻ

ഗവർണർ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഇപ്പൊൾ പോകുന്നില്ല. അദ്ദേഹം എല്ലായിപ്പോഴും പാൻ ചവച്ചാണ് നടപ്പെന്ന് കെ മുരളീധരൻ. മന്ത്രിമാർക്കും ലഹരി വിരുദ്ധ പ്രവർത്തി നടത്താൻ അർഹത ഇല്ല.
നാട് മുഴുവൻ ബാർ തുറന്നു വെച്ചിരിക്കുകയാണെന്ന് കെ മുരളീധരൻ ആരോപിച്ചു.
മേയറെ പുറത്താക്കുന്നത് വരെ യുഡിഎഫ് സമരവുമായി മുന്നോട്ട് പോകും. മേയർ രാജിവെക്കണം. കത്തെഴുതിയത് താനെല്ലന്നാണ് മേയർ പറയുന്നത്. മേയറുടെ ലെറ്റർപാഡും സീലും ഉപയോഗിച്ചാണ് കത്ത് തയാറാക്കിയത്. ഇത് മേയർ അറിഞ്ഞില്ലെങ്കിൽ ഭരണപരമായ കഴിവുകേടാണ്. കത്തെഴുതിയത് മേയറാണെങ്കിലും അല്ലെങ്കിലും രാജിവെക്കണം. എന്തുകൊണ്ട് രാജിവെക്കുന്നില്ല. ഇതെന്താ തറവാട് സ്വത്താണോയെന്ന് അദ്ദേഹം ചോദിച്ചു.
Read Also: കുതിരക്കച്ചവടം നടക്കാത്ത സംസ്ഥാനങ്ങളിൽ ഗവർണർമാരെ ഉപയോഗിച്ച് അട്ടിമറിക്കാൻ കേന്ദ്രസർക്കാർ ശ്രമം; മുഖ്യമന്ത്രി
മേയർ രാജിവെക്കുന്നത് വരെ സമരം തുടരുമെന്നാണ് പാർട്ടിയും മുന്നണിയും തീരുമാനിച്ചിരിക്കുന്നത്. രാജി വേണമെന്നതിൽ സംശയമില്ല. കത്ത് ആരുണ്ടാക്കി, മാർക്സിസ്റ്റ് പാർട്ടിക്ക് അകത്തുണ്ടാക്കിയതാണ്.
ധനപരമായ നേട്ടമുണ്ടാക്കാനാണ് മേയറെ നിയമിച്ചത്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ മുരളീധരൻ പറഞ്ഞു.
Story Highlights: K Muraleedharan About Arif mohammad Khan, Arya Rajendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here