കൊല്ലം കുളത്തൂപ്പുഴയിൽ ജുമാമസ്ജിദിലെ ഉസ്താദിനെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമം

കൊല്ലം കുളത്തൂപ്പുഴയിൽ ജുമാമസ്ജിദിലെ ഉസ്താദിനെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ കുളത്തുപ്പുഴ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ( murder attempt against kollam kulathupuzha ustad )
കുളത്തുപ്പുഴ ചോഴിയക്കോട് ജുമാ മസ്ജിദിലെ ഉസ്താദ് സഫീർ സെയിനിയെ ആണ് ഇന്നലെ രാത്രി11മണിയോടെ യുവാക്കൾ കാറുകൊണ്ട് ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗൾഫിൽ പോകുന്നതിനു തൊട്ടുമുമ്പേ വീട്ടിൽ നേർച്ചചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് യുവാവ് ഉസ്താദിനെ പള്ളിയിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു,എന്നാൽ യാത്രാമധ്യേ അപരിചിതരായ മറ്റു നാല് യുവാക്കൾകൂടി വാഹനത്തിൽ കയറിയതിൽ പന്തികേട്‌തോന്നിയ ഉസ്താദ് വാഹനത്തിൽ നിന്നും ഇറങ്ങിഓടുകയായിരുന്നു. കാറുമായി പിന്തുടർന്ന് വന്ന യുവാക്കൾഉസ്താദിനെവാഹനമിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം രക്ഷപ്പെട്ടു.
സിസിടിവി ദൃശ്യങ്ങളിൽ കാർകൊണ്ടിടിക്കുന്നത് വ്യക്തമാണ്. കാറിന്റെ ബോണറ്റിൽ വീണ ഉസ്താദ് പിന്നീട് കടയുടെ തിണ്ണയിലേക്ക് തെറിച്ചു വീഴുന്നതും കാണാം. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് പള്ളി ഭാരവാഹികളും ഉസ്താദുo കുളത്തുപ്പുഴ പോലീസിൽ പരാതി നൽകി.കുളത്തുപ്പുഴക്ക് സമീപത്തുള്ള മൈലം മൂട് സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Story Highlights: murder attempt against kollam kulathupuzha ustad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here