Advertisement

നേപ്പാളിലുണ്ടായ ഭൂചലനത്തിൽ മൂന്ന് മരണം; ഉത്തരേന്ത്യയിലും ശക്തമായ ഭൂകമ്പം

November 9, 2022
Google News 1 minute Read

നേപ്പാളിലുണ്ടായ ഭൂചലനത്തിൽ മൂന്ന് പേർ മരിച്ചു. ഉത്തരേന്ത്യയിലും ശക്തമായ ഭൂകമ്പമുണ്ടായി. നേപ്പാൾ അതിർത്തിയോടടുത്തുള്ള ഉത്തരാഖണ്ഡിലെ Pithoragarh ആണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. നേപ്പാളിലെ ദോതി ജില്ലയിൽ വ്യാപക നാശനഷ്ടമാണുണ്ടായത്.

Read Also: ഉത്തരേന്ത്യയിൽ ശക്തമായ ഭൂചലനം; റിക്റ്റർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തി

ഉത്തരേന്ത്യയിലെ ഡൽഹി, ഉത്തരാഖണ്ഡ്, ബീഹാർ, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ രാത്രി 1.58നാണ് ഭൂചലനം ഉണ്ടായത്. റിക്റ്റർ സ്കയിലിൽ 6.3 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഭൂനിരപ്പിൽ നിന്നും 10 കിലോമീറ്റർ താഴെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ഡൽഹിയിൽ 10 സെക്കന്റിൽ ഏറെ ഭൂചലനം അനുഭവപ്പെട്ടുവെന്നാണ് ലഭ്യമാകുന്ന വിവരം.

Story Highlights: Nepal earthquake Three dead

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here