മാധ്യമ നിയന്ത്രണത്തിനുള്ള സംസ്ഥാന സർക്കാർ നീക്കത്തോട് യോജിക്കുന്നോ?- ട്വന്റിഫോർ യൂട്യൂബ് പോളിന്റെ ഫലമറിയാം

മാധ്യമ നിയന്ത്രണത്തിനുള്ള സംസ്ഥാന സർക്കാർ നീക്കത്തോട് യോജിക്കുന്നോ എന്ന വിഷയത്തിലെ ട്വന്റിഫോർ യൂട്യൂബ് പോളിന് മികച്ച പ്രേക്ഷക പ്രതികരണം. 28, 237 പേർ പങ്കെടുത്ത പോളിൽ 61 ശതമാനം പേർ അല്ല എന്ന് അഭിപ്രായപ്പെട്ടു. 29 ശതമാനം പേർ അതെ എന്ന് വോട്ട് ചെയ്തപ്പോൾ 10 ശതമാനം പേർ അഭിപ്രായമില്ലെന്ന് രേഖപ്പെടുത്തി.
സംസ്ഥാന സർക്കാർ നീക്കത്തോട് യോജിക്കുന്നോ എന്ന വിഷയത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ പ്രതികരണങ്ങളാണ് കമന്റ് ബോക്സിൽ ഉയർന്നത്. സർക്കാർ ജനങ്ങളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും ഇല്ലാതാക്കി ഭരിച്ചു മുടിക്കുമ്പോൾ സമൂഹത്തിന്റെ ഐശ്വര്യത്തിനും നന്മയ്ക്കും വേണ്ടി പ്രവർത്തിക്കുന്ന മാധ്യമങ്ങൾക്ക് എല്ലാവിധ ആശംസകളും പിന്തുണയും നേരുന്നുവെന്നായിരുന്നു സജയ് എന്ന പ്രേക്ഷകന്റെ പ്രതികരണം. മാധ്യമങ്ങളോട് രാഷ്ട്രീയ പാർട്ടിക്കാർക്കൊക്കെ എതിർപ്പണല്ലോ എന്നായിരുന്നു അമാൻ എന്ന പ്രേക്ഷകന്റെ പ്രതികരണം.
പൊതുജനങ്ങളെ ബാധിക്കുന്ന മറ്റ് വിഷയങ്ങളുമായി വരും ദിവസവും ട്വന്റിഫോര്‍ യൂട്യൂബ് പോള്‍ തുടരും. പ്രേക്ഷകര്‍ക്ക് ട്വന്റിഫോര്‍ സബ്‌സ്‌ക്രൈബ് ചെയ്തശേഷം വോട്ടിങ്ങില്‍ പങ്കെടുക്കാം.
Story Highlights: Twentyfour YouTube Poll
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here