‘ബിരിയാണി പങ്കിടുന്നതിനെ ചൊല്ലി തര്‍ക്കം’; ഭര്‍ത്താവ് ഭാര്യയെ തീ കൊളുത്തി, ഇരുവരും മരിച്ചു

ചെന്നൈ അയനവാരത്ത് ബിരിയാണി പങ്കിടുന്നതിനെ ചൊല്ലി തർക്കം, ദമ്പതികളുടെ മരണത്തില്‍ കലാശിച്ചു. തര്‍ക്കം മൂത്തപ്പോള്‍ ഭര്‍ത്താവ് ഭാര്യയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു.(chennai man torches wife after argument over biryani)
70കാരിയായ പത്മാവതിയാണ് മരിച്ചത്. ദേഹത്ത് തീ പടര്‍ന്നപ്പോള്‍ ഇവര്‍ ഭര്‍ത്താവ് കരുണാകരനെ(74) കെട്ടിപ്പിടിക്കുകയും അയാളിലേക്കും തീ പടരുകയായിരുന്നു.കില്‍പ്പോക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പത്മാവതി മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് നല്‍കിയ മൊഴിയാണ് യഥാര്‍ഥ സംഭവം പുറത്തുവന്നത്.
Read Also: ചാൻസലറായി വിദ്യാഭ്യാസ വിദഗ്ധർ വേണം; മുൻപ് യുഡിഎഫ് പറഞ്ഞ കാര്യം തന്നെയാണിതെന്ന് മന്ത്രി പി.രാജീവ്
തിങ്കളാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. കരുണാകരന്‍ റസ്റ്റോറന്‍റില്‍ നിന്നും ബിരിയാണി വാങ്ങിക്കൊണ്ടുവന്ന് ഒറ്റയ്ക്ക് കഴിച്ചതാണ് പത്മാവതിയെ ചൊടിപ്പിച്ചത്. തനിക്കും കൂടി വാങ്ങാത്തതിനാല്‍ ബിരിയാണിയുടെ ഒരു പങ്ക് വേണമെന്ന് പത്മാവതി ആവശ്യപ്പെട്ടു. എന്നാല്‍ ഇത് കരുണാകരന് ഇഷ്ടപ്പെട്ടില്ല.
അവര്‍ തമ്മില്‍ വഴക്കാവുകയും കരുണാകരന്‍ പത്മാവതിയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയുമായിരുന്നു. ഇവരുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് അയല്‍ക്കാര്‍ ഓടിയെത്തുമ്പോള്‍ അബോധാവസ്ഥയില്‍ കിടക്കുന്ന ദമ്പതികളെയാണ് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയെലത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
Story Highlights: chennai man torches wife after argument over biryani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here