‘റോഡ് തങ്ങളുടേത് മാത്രമാണെന്നാണ് സ്വകാര്യബസുകളിലെ ചില ഡ്രൈവർമാരുടെ ധാരണ’; നടപടി വേണമെന്ന് ഹൈക്കോടതി

കൊച്ചി നഗരത്തിലെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. വാഹനങ്ങളിലെ പരിശോധന കർശനമാക്കണം. കൃത്യമായ ഇടവേളകളിൽ നടപടി റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി പറഞ്ഞു. റോഡ് തങ്ങളുടേത് മാത്രമാണെന്നാണ് ചില ഡ്രൈവർമാരുടെ ധാരണ, എങ്ങനെവേണമെങ്കിലും വാഹനമോടിക്കാമെന്ന് അവർ വിചാരിക്കുന്നുവെന്ന് കോടതി പറഞ്ഞു.സിറ്റി പൊലീസ് കമ്മീഷണർക്കാണ് ഹൈക്കോടതിയുടെ കർശന നിർദേശം.(high court criticize private bus services)
Read Also: ചാൻസലറായി വിദ്യാഭ്യാസ വിദഗ്ധർ വേണം; മുൻപ് യുഡിഎഫ് പറഞ്ഞ കാര്യം തന്നെയാണിതെന്ന് മന്ത്രി പി.രാജീവ്
കൊച്ചിയിൽ കാൽനടക്കാർക്ക് ദുരിതയാത്രയാണെന്നും കോടതി വിമർശിച്ചു. നഗരത്തിലെ ഫുട്പാത്തുകൾ അപര്യാപ്തമാണ്. കാൽനടയാത്രക്കാർ റോഡുകളിലൂടെ നടക്കാൻ നിർബന്ധിതരാകുന്നു ഫുട്പാത്തിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു.
നഗരത്തില്‍ സ്വകാര്യ ബസുകള്‍ക്ക് നിയന്ത്രണവുമായി ഹൈക്കോടതി നേരത്തെ രംഗത്തെത്തിയിരുന്നു നഗരമേഖലയില്‍ ഹോണടിക്കുന്നത് തടയണം. ഓവര്‍ടേക്കിങ് കര്‍ശനമായി നിരോധിക്കണം. സ്വകാര്യ ബസുകള്‍ റോഡിന്റെ ഇടതുവശം ചേര്‍ന്ന് പോകണമെന്നുമാണ് കോടതി നിര്‍ദേശിച്ചിരുന്നത്.
Story Highlights: high court criticize private bus services