Advertisement

ലാലു പ്രസാദ് യാദവിന് മകള്‍ കിഡ്‌നി നല്‍കും; ശസ്ത്രക്രിയ സിംഗപ്പൂരില്‍

November 10, 2022
Google News 2 minutes Read

വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയിലായ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന് മകള്‍ രോഹിണി ആചാര്യ വൃക്ക നൽകും. കുടുംബാംഗങ്ങളാണ് വിവരം അറിയിച്ചത്. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ അടിയന്തരമായി നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സിംഗപ്പൂരിലുള്ള അദ്ദേഹത്തിന്റെ മകള്‍ രോഹിണി വൃക്ക നല്‍കാന്‍ സന്നദ്ധത അറിയിച്ചത്.നവംബര്‍ 20നും 24നും ഇടയില്‍ ലാലു പ്രസാദ് വൃക്ക മാറ്റിവെയ്ക്കലിനായി സിംഗപ്പൂരിലേക്ക് പോകുമെന്നാണ് വിവരം.(laluprasad’s daughter will donatekidney to him)

74 കാരനായ ലാലു പ്രസാദ് യാദവ് കഴിഞ്ഞ മാസമാണ് അദ്ദേഹം നാട്ടില്‍ തിരിച്ചെത്തിയത്.വൃക്ക സംബന്ധമായ രോഗത്തിന് പുറമെ മറ്റ് രോഗങ്ങളും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയെ അലെട്ടുന്നുണ്ട്. നിലവില്‍ ഡല്‍ഹിയിലാണ് ലാലു പ്രസാദ് യാദവ്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന ആര്‍ജെഡി നേതാവ് ഇപ്പോള്‍ ജാമ്യത്തിലാണ്.

Read Also: ചാൻസലറായി വിദ്യാഭ്യാസ വിദഗ്ധർ വേണം; മുൻപ് യുഡിഎഫ് പറഞ്ഞ കാര്യം തന്നെയാണിതെന്ന് മന്ത്രി പി.രാജീവ്

ജയിലിലായിരുന്നപ്പോളും ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് നിരവധി തവണ ഡല്‍ഹിയിലും റാഞ്ചിയിലുമുളള ആശുപത്രികളില്‍ ലാലുവിനെ പ്രവേശിപ്പിച്ചിരുന്നു. ഡല്‍ഹി എയിംസില്‍ പല തവണ ചികിത്സ തേടിയെങ്കിലും കിഡ്‌നി മാറ്റിവെയ്ക്കല്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നില്ല. കഴിഞ്ഞ ഒക്ടോബറില്‍ സിംഗപ്പൂരിലെത്തിയപ്പോള്‍ അവിടുത്ത ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ നിര്‍ദേശിച്ചത്.

Story Highlights: laluprasad’s daughter will donatekidney to him

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here