Advertisement

പരിഷ്‌കാരങ്ങളുമായി പുതിയ ഭാവത്തില്‍ ജി-മെയില്‍; ഇനി പുതിയ ഇന്റര്‍ഫെയ്‌സ്

November 10, 2022
Google News 3 minutes Read
new updates in gmail

ജി-മെയില്‍ ഉപയോക്താക്കള്‍ക്ക് നിരവധി മാറ്റങ്ങളുമായി പരിഷ്‌കരിച്ച രൂപവുമായി ഗൂഗിള്‍. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ജി-മെയിലിന് നിരവധി പുതിയ മാറ്റങ്ങളാണ് ഗൂഗിള്‍ കൊണ്ടുവരുന്നത്. ജി-മെയിലിലെ ഏറ്റവും പുതിയ അപ്‌ഡേഷനനുസരിച്ച് ഇനി മുതല്‍ ഗൂഗിള്‍ മീറ്റ്, ഗൂഗിള്‍ ചാറ്റ് തുടങ്ങിയവ ഉപയോഗിക്കാന്‍ കൂടുതല്‍ എളുപ്പമാകും.(new updates in gmail)

അപ്‌ഡേറ്റ് ചെയ്ത പുതിയ ജി-മെയിലില്‍ ഗൂഗിള്‍ ആപ്പുകളിലേക്ക് ഒരുമിച്ച് ആക്‌സസ് നല്‍കിയിരിക്കുകയാണ്. ജി-മെയിലിന്റെ പഴയ രൂപത്തിലേക്ക് മടങ്ങാനുള്ള ഉപയോക്താവിന്റെ നിലവിലുള്ള ഓപ്ഷനും വൈകാതെ ഗൂഗിള്‍ തിരിച്ചെടുക്കും. ജി-മെയില്‍, ഗൂഗിള്‍ മീറ്റ്, ഗൂഗിള്‍ ചാറ്റ്, സ്പേസ് എന്നിവ പോലുള്ള ഗൂഗിള്‍ ആപ്ലിക്കേഷനുകള്‍ ഒരിടത്ത് എത്തിച്ചുകൊണ്ടാണ് ജി-മെയിലിന് പുതിയ ഡിസൈന്‍ അവതരിപ്പിച്ചിരിക്കുന്നത്. എല്ലാ വ്യത്യസ്ത ആപ്പുകളിലേക്കും എളുപ്പത്തില്‍ ആക്സസ് നല്‍കാനാണ് പുതിയ യുഐ ലക്ഷ്യമിടുന്നതെങ്കിലും, പഴയ ഡിസൈനിലേക്ക് മടങ്ങാനുള്ള ഓപ്ഷന്‍ തുടര്‍ന്നും നല്‍കിയിരുന്നു. എന്നാല്‍ ഉടന്‍ തന്നെ ഉപയോക്താക്കള്‍ക്ക് ജി-മെയിലിന്റെ പഴയ ഡിസൈനിലേക്ക് മടങ്ങാനുള്ള ഓപ്ഷന്‍ ഇല്ലാതാകും.

Read Also: ട്വിറ്റര്‍ ഇന്ത്യയിലും കൂട്ടിപ്പിരിച്ചുവിടല്‍; ചെലവ് ചുരുക്കാനെന്ന് സൂചന

പുതിയ യുഐ ഉപയോഗിച്ച് ഉപയോക്താവിന് ജി-മെയില്‍ തീമും മാറ്റാം. ഉപയോക്താക്കള്‍ക്ക് ഡിഫോള്‍ട്ട് ആപ്പുകള്‍ നീക്കം ചെയ്യാനും പെട്ടെന്നുള്ള ആക്സസിനായി പ്രധാനപ്പെട്ട ആപ്പുകള്‍ ചേര്‍ക്കാനും കഴിയും. ഈ വര്‍ഷം ജനുവരി മുതലാണ് ഗൂഗിള്‍ ജി-മെയിലില്‍ പരീക്ഷണങ്ങള്‍ തുടങ്ങിയത്.

Story Highlights: new updates in gmail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here