Advertisement

ജോലി നഷ്ടപ്പെട്ടവര്‍ക്കുള്ള ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി യുഎഇ; ജനുവരി 1 മുതല്‍ പദ്ധതി പ്രാബല്യത്തില്‍

November 10, 2022
Google News 2 minutes Read
UAE makes insurance for jobless people compulsory

യുഎഇയില്‍ ജോലി നഷ്ടപ്പെട്ടവര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതി ഇനി നിര്‍ബന്ധമാക്കുന്നു. രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തൊഴില്‍ രഹിതര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരണമെന്നാണ് പുതിയ നിബന്ധന. ജനുവരി 1 മുതല്‍ നിലവില്‍ വരുന്ന ഇന്‍ഷുറന്‍സ് പദ്ധതി രാജ്യത്തെ തൊഴില്‍ മന്ത്രാലയമാണ് പ്രഖ്യാപിച്ചത്.(UAE makes insurance for jobless people compulsory)

യുഎഇയില്‍ ജോലി നഷ്ടപ്പെട്ടല്‍ അടിസ്ഥാന ശമ്പളത്തിന്റെ അറുപത് ശതമാനം മൂന്നുമാസം ലഭിക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയാണ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. 2023 ജനുവരി 1നാണ് പദ്ധതി പ്രാബല്യത്തില്‍ വരിക. രാജ്യത്തെ സ്വകാര്യ മേഖലജീവനക്കാരും ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരും ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരണമെന്ന് മാനവ വിഭവ ശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം അറിയിച്ചു.

16,000 ദിര്‍ഹം വരെ ശമ്പളമുള്ളവര്‍ക്ക് മാസം അഞ്ച് ദിര്‍ഹം അല്ലെങ്കില്‍ വര്‍ഷം അറുപത് ദിര്‍ഹം നല്‍കി പദ്ധതിയില്‍ അംഗമാകാം. ശമ്പളം 16000 ദിര്‍ഹത്തിന് മുകളിലുള്ളവര്‍ മാസം 10 ദിര്‍ഹമോ വര്‍ഷം 120 ദിര്‍ഹമോ അടയ്‌ക്കേണ്ടി വരും. പദ്ധതിയിലൂടെ മൂന്നുമാസം ശമ്പളത്തിന്റെ അറുപത് ശതമാനം വരെ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ലഭിക്കും. ഇത്തരത്തില്‍ 16000 ദിര്‍ഹത്തിന് താഴെ അടിസ്ഥാന ശമ്പളമുള്ളവര്‍ക്ക് മാസം 10,000 ദിര്‍ഹവും 16000 ദിര്‍ഹത്തിന് മുകളിലുള്ളവര്‍ക്ക് മാസം പരമാവധി 20,000 ദിര്‍ഹം വരെയും ഇന്‍ഷുറന്‍സ് ലഭിക്കും.

Read Also: സിസിടിവിയിൽ പതിയുന്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് ശിക്ഷ ലഭിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം

പദ്ധതി നടപ്പാക്കുന്നതിന് 9 ഇന്‍ഷുറന്‍സ് കമ്പനികളുമായി തൊഴില്‍ മന്ത്രാലയം കരാര്‍ ഒപ്പിട്ടുകഴിഞ്ഞു. അതേസമയം സ്വന്തം സ്ഥാപനത്തില്‍ ജോലിയെടുക്കുന്നവര്‍, വീട്ടുജോലിക്കാര്‍, വിരമിക്കല്‍ പെന്‍ഷന് ശേഷം മറ്റ് ജോലിയില്‍ പ്രവേശിച്ചവര്‍, 18 തികയാത്തവര്‍ എന്നിവര്‍ക്ക് പദ്ധതിയില്‍ അംഗമാകാവന്‍ കഴിയില്ല.

Story Highlights: UAE makes insurance for jobless people compulsory

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here