Advertisement

സർക്കാർ ജീവനക്കാരനെ മർദ്ദിച്ച സംഭവം; പ്രതികളുടെ ലൈസൻസ് റദ്ദാക്കും

November 11, 2022
Google News 2 minutes Read

തിരുവനന്തപുരം കരമനയിൽ ഹോൺ മുഴക്കിയെന്ന് ആരോപിച്ച് സർക്കാർ ജീവനക്കാരനെ നടുറോഡിൽ മർദ്ദിച്ച സംഭവത്തിൽ പ്രതികളുടെ ലൈസൻസ് റദ്ദാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്. നടുറോഡിൽ വാഹനം നിർത്തി ക്രിമിനൽ പ്രവർത്തനത്തിൽ ഏർപ്പെട്ടതിനാണ്‌ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുന്നത്. പൊലീസിനോട് മോട്ടോർ വാഹന വകുപ്പ് പ്രതികളുടെ വിവരങ്ങൾ തേടി. നേരത്തെ ആക്രമണം നടത്തിയ പ്രതികളെ തിരിച്ചറിഞ്ഞിരുന്നു.

നെയ്യാറ്റിൻകര സ്വദേശി പ്രദീപിനാണ് നിറമൺകരയിൽ വച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കളുടെ മർദനമേറ്റത്. കഴി‍ഞ്ഞ എട്ടാം തീയതിയാണ് കേസിനാസ്പദമായി സംഭവം. വൈകിട്ട് ആറരയോടെ നിറമൺ​കരയിൽ സി​ഗ്നലിന് സമീപം പ്രദീപിന്റെ പുറകിലുണ്ടായിരുന്ന ബൈക്ക് ഹോൺ മുഴക്കി. പ്രദീപാണ് ഹോൺ മുഴക്കിയതെന്നാരോപിച്ച് മുൻപിൽ പോയിരുന്ന ബൈക്കിലെ യുവാക്കൾ പ്രദീപിനെ മർദ്ദിക്കുകയായിരുന്നു.

Story Highlights: assaulting government employee; The accused’s license will be cancelled

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here