പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളിൽ പര്യടനം നടത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളിൽ പര്യടനം നടത്തും. കർണാടകയിലും തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും തെലങ്കാനയിലുമായി വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. അയ്യായിരം കോടി രൂപ ചെലവിൽ നിർമിച്ച ബെംഗളുരു വിമാനത്താവളത്തിലെ രണ്ടാം ടെർമിനൽ രാജ്യത്തിന് സമർപ്പിക്കും ( PM Modi visit to four southern states ).
Read Also: നഗരസഭാ കത്ത് വിവാദം; സിപിഐഎം ജില്ലാ സെക്രട്ടറിയെ മൊഴി ഉടൻ രേഖപ്പെടുത്തിയേക്കും
ബെംഗളുരു നഗരത്തിൻറെ ശിൽപിയായി അറിയപ്പെടുന്ന കെംപഗൗഡയുടെ 108 അടി ഉയരമുള്ള വെങ്കല പ്രതിമയും അനാച്ഛാദനം ചെയ്യും. തുടർന്ന് നടക്കുന്ന റാലിയിലും പങ്കെടുക്കും. ദക്ഷിണേന്ത്യയിലെ ആദ്യത്തെ വന്ദേഭാരത് എക്സ്പ്രസ് പ്രധാന മന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. ചെന്നൈ -മൈസുരു റൂട്ടിലാണ് സർവീസ്. ഉച്ചയ്ക്ക് ശേഷം, തമിഴ്നാട്ടിലെ ഡിണ്ടിഗലിൽ ഗാന്ധിഗ്രാമം റൂറൽ ഇൻസ്റ്റിട്യൂട്ടിലെ ബിരുദ ദാന ചടങ്ങിലും നരേന്ദ്രമോദി പങ്കെടുക്കും. വൈകീട്ട് തെലങ്കാന ആന്ധ്ര എന്നിവിടങ്ങളിലും വിവിധ പരിപാടികളിൽ പങ്കെടുക്കും.
Story Highlights: PM Modi visit to four southern states
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here