തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സർക്കാരിന് മുന്നറിയിപ്പോ? – ട്വന്റിഫോർ യൂട്യൂബ് പോളിന്റെ ഫലമറിയാം
തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സർക്കാരിന് മുന്നറിയിപ്പോ എന്ന വിഷയത്തിലെ ട്വന്റിഫോർ യൂട്യൂബ് പോളിന് മികച്ച പ്രേക്ഷക പ്രതികരണം. 35000 പേർ പങ്കെടുത്ത പോളിൽ 78 ശതമാനം പേർ അതെ എന്ന് അഭിപ്രായപ്പെട്ടു. 17 ശതമാനം പേർ അല്ല എന്ന് വോട്ട് ചെയ്തപ്പോൾ 5 ശതമാനം പേർ അഭിപ്രായമില്ലെന്ന് രേഖപ്പെടുത്തി.
വിഷയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് കമന്റ് ബോക്സിൽ ഉയർന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയ പോരാട്ടത്തിന്റെ അളവ് കോൽ അല്ലെന്നും പലപ്പോഴും വ്യക്തിപരമായ മാനദണ്ഡങ്ങൾ രാഷ്ട്രീയത്തിനതീതമായി വോട്ടർമാർ കാണുന്നുണ്ടെന്നുമാണ് എസ്. ജയിംസ് എന്ന പ്രേക്ഷകന്റെ കമന്റ്. ഒരു പരിധിവരെ ഗവർണർ – സർക്കാർ പോര് ഗുണം ചെയ്തത് യുഡിഎഫ് മുന്നണിക്കാണെന്നായിരുന്നു അനൂപ് എന്നയാളുടെ കമന്റ്.
പൊതുജനങ്ങളെ ബാധിക്കുന്ന മറ്റ് വിഷയങ്ങളുമായി വരും ദിവസവും ട്വന്റിഫോര്‍ യൂട്യൂബ് പോള്‍ തുടരും. പ്രേക്ഷകര്‍ക്ക് ട്വന്റിഫോര്‍ സബ്സ്ക്രൈബ് ചെയ്തശേഷം വോട്ടിങ്ങില്‍ പങ്കെടുക്കാം.
Story Highlights: Twentyfour YouTube Poll
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here