Advertisement

യുക്രൈൻ നിന്ന് മടങ്ങിയെത്തിൽ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ തുടർപഠനത്തിന് അവസരമൊരുക്കണമെന്ന് ഹർജി; സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

November 11, 2022
Google News 1 minute Read
ukraine indian mbbs students supreme court

യുക്രൈൻ നിന്ന് മടങ്ങിയെത്തിൽ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ തുടർപഠനത്തിന് അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ തവണ കേസ് പരിഗണിക്കുമ്പോൾ വിദ്യാർത്ഥികൾക്കായി കേന്ദ്രത്തിന് വിദേശ സർവകലാശാലകളുടെ വിവരമടങ്ങിയ പോർട്ടൽ ഉണ്ടാക്കിക്കൂടെയെന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു.

ഏതൊക്കെ വിദേശ സർവകലാശാലകളിൽ എത്ര സീറ്റുകൾ ഒഴിവുണ്ട് എന്നതുൾപ്പടെ സുതാര്യമായിരിക്കണം പോർട്ടൽ എന്ന് കോടതി പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് കേന്ദ്രം സ്വീകരിച്ച തുടർനടപടികൾ ഇന്ന് കോടതിയെ അറിയിച്ചേക്കും.വിദ്യാർത്ഥികളെ ഇന്ത്യൻ സർവകലാശാലകളിൽ പ്രവേശിപ്പിക്കാൻ കഴിയില്ലെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.

മറ്റ് വിദേശ സർവകലാശാലകളിൽ പഠനം പൂർത്തിയാക്കുന്നവർക്ക് രാജ്യത്തെ യോഗ്യത പരീക്ഷ എഴുതാൻ അവസരം നൽകുമെന്നാണ് ദേശീയ മെഡിക്കൽ കമ്മീഷൻ നിലപാട്.

Story Highlights: ukraine indian mbbs students supreme court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here