Advertisement

വാറ്റുചാരായം കുടിച്ച് ‘ഓഫായി’ ആനക്കൂട്ടം; ചെണ്ടകൊട്ടി ഉണര്‍ത്തി വനംവകുപ്പ്‌ കാട്ടിലേക്കയച്ചു

November 12, 2022
3 minutes Read

ഒഡിഷയിലെ കിയോഞ്ജര്‍ ജില്ലയില്‍ നാടന്‍ ചാരായം കുടിച്ച ആനക്കൂട്ടം മയങ്ങിപ്പോയത് മണിക്കൂറുകള്‍. പ്രദേശവാസികള്‍ നാടന്‍ ചാരായം വാറ്റാനായി മഹ്വ കാട്ടുപൂക്കള്‍ ഇട്ടുവച്ച കോടയാണ് ആനക്കൂട്ടം കുടിച്ചത്. 24 ആനകളാണ് ഉണ്ടായിരുന്നത്. കോടയില്‍ നിന്ന് ചാരായമുണ്ടാക്കാന്‍ കാട്ടിലെത്തിയപ്പോഴാണ് നാട്ടുകാര്‍ ആനക്കൂട്ടത്തെ കണ്ടത്. കോട നിറച്ചുവെച്ച വീപ്പകള്‍ തകര്‍ന്ന നിലയില്‍ കാണുകയായിരുന്നു.(After drinking ‘mahua’ liquor, 24 elephants sleep for hours in Odisha forest)

ഇതിന് പിന്നാലെയാണ് ആനകള്‍ മയങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ആനകളെ ഉണര്‍ത്തി ഓടിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതോടെ ഇവര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചെണ്ടകൊട്ടിയാണ് ആനക്കൂട്ടത്തെ ഉണര്‍ത്തിയത്.

Read Also: സംസ്ഥാന നേതൃത്വം ഇടപെട്ടിട്ടും പരിഹാരമില്ല; മുസ്ലീം ലീഗ് ഭരിക്കുന്ന മംഗൽപ്പാടി പഞ്ചായത്തിൽ ഭരണ പ്രതിസന്ധി രൂക്ഷം

പിന്നീട് ആനക്കൂട്ടം ഉള്‍ക്കാട്ടിലേക്ക് പോയി.അതേസമയം, ചാരായം കുടിച്ചുതന്നെയാണ് ആനകള്‍ മയങ്ങിപ്പോയതെന്ന് ഉറപ്പിക്കാന്‍ കഴിയില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആനകള്‍ അവിടെ വിശ്രമിച്ചതാവാമെന്നും അവര്‍ പറഞ്ഞു. എന്നാല്‍, ആനകളെ കണ്ടെത്തിയ സ്ഥലത്തിന് സമീപം നേരത്തേയും ആനകള്‍ മയങ്ങിക്കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

Story Highlights: After drinking ‘mahua’ liquor, 24 elephants sleep for hours in Odisha forest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top