സഭ തടസമില്ലാതെ നടക്കാന്‍ സാധ്യമായതെല്ലാം ചെയ്യും; നയപ്രഖ്യാപനത്തില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കിയേക്കുമെന്ന സൂചന നല്‍കി എ.കെ ശശീന്ദ്രന്‍

നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണറെ ഒഴിവാക്കിയേക്കുമെന്ന സൂചന നല്‍കി മന്ത്രി എകെ ശശീന്ദ്രന്‍. നയപ്രഖ്യാപനത്തില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കിയ അനുഭവം നേരത്തെയുണ്ടെന്ന് മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. നിയമസഭ തടസമില്ലാതെ നടക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
ഡിസംബറില്‍ ചേരുന്ന സഭാ സമ്മേളനം ജനുവരി വരെ നീട്ടുന്നതിനാണ് ആലോചിക്കുന്നത്. സഭാ സമ്മേളനം ഡിസംബറില്‍ താത്ക്കാലികമായി പിരിഞ്ഞ് ജനുവരിയില്‍ പുനരാരംഭിക്കാനാണ് സര്‍ക്കാര്‍ പരിഗണന.
വര്‍ഷാരംഭത്തില്‍ ചേരുന്ന നിയമസഭാ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കുന്നതാണ് കീഴ്വഴക്കം. എന്നാല്‍ കഴിഞ്ഞ ജനുവരിയില്‍ ചേര്‍ന്ന സഭാ സമ്മേളനത്തില്‍ ഗവര്‍ണര്‍ സൃഷ്ടിച്ച പ്രതിസന്ധി സര്‍ക്കാരിനും സിപിഐഎമ്മിനും വലിയ തലവേദനയാണുണ്ടാക്കിയത്. മന്ത്രിമാരുടെ പെന്‍നും പേഴ്സണല്‍ സ്റ്റാഫ് നിയമനവും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് അന്ന് ഗവര്‍ണര്‍ ഉയര്‍ത്തിക്കാട്ടിയത്. ഇത് പരിഗണിക്കാമെന്ന് സര്‍ക്കാര്‍ പറഞ്ഞ ശേഷമാണ് ഗവര്‍ണര്‍ വഴങ്ങിയത്. എന്നാല്‍ ഇത് പരിഗണിക്കപ്പെട്ടില്ലെന്ന് മാത്രമല്ല, സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് രൂക്ഷമാകുകയും ചെയ്തു.
Read Also:ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാന്‍ നീക്കവുമായി സര്‍ക്കാര്‍
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ഉടന്‍ ഒപ്പിടുമെന്ന പ്രതീക്ഷ സര്‍ക്കാരിനില്ല. ഈ പ്രതിസന്ധി ഒഴിവാക്കാന്‍ കൂടിയാണ് നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാനുള്ള നീക്കം നടക്കുന്നത്.
Story Highlights: ak saseendran about governor’s policy address
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here