Advertisement

ജോലി ഏതുമാകട്ടെ; മാസം പെൻഷൻ നൽകും ഈ കേന്ദ്ര സർക്കാർ പദ്ധതി; ഇന്ന് തന്നെ ചേരാം

November 12, 2022
Google News 2 minutes Read
earn pension central govt scheme

സർക്കാർ ജോലിക്കാർക്ക് മാത്രമല്ല, ഇനി ആർക്ക് വേണമെങ്കിലും വിരമിക്കലിന് ശേഷം പെൻഷൻ ലഭിക്കും. ഇതിനായി കേന്ദ്ര സർക്കാർ വിഭാവനം ചെയ്ത പദ്ധതിയാണ് പ്രധാനമന്ത്രി ശ്രാം യോഗി മൻ ധൻ യോജന. ( earn pension central govt scheme )

2019 ലെ ഇടക്കാല ബജറ്റിലാണ് കേന്ദ്ര സർക്കാർ പ്രധാനമന്ത്രി ശ്രാം യോഗി മൻ ധൻ യോജന അവതരിപ്പിച്ചത്. ലൈഫ് ഇൻഷുറൻസ് കോർപറേഷൻ വഴി കേന്ദ്ര തൊഴിൽ മന്ത്രാലയമാണ് പദ്ധതി നടപ്പിലാക്കുന്നത്. 15,000 രൂപ പ്രതിമാസം വരുമാനമുള്ള പതിനെട്ട് വയസിനും 40 വയസിനും മധ്യേ പ്രായമുള്ള തൊഴിലാളികൾക്ക് ഈ പദ്ധതിയിൽ അംഗമാകാം. എന്നാൽ നാഷ്ണൽ പെൻഷൻ സ്‌കീം, ഇപിഎഫ്, ഇപിഎസ് എന്നിവയിൽ അംഗമായവർക്ക് പദ്ധതിയിൽ ചേരാൻ സാധിക്കില്ല.

Read Also: കേന്ദ്ര സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ക്ഷാമബത്ത 4% വർധിപ്പിച്ചു

ഓരോ പ്രായത്തിലും ഓരോ തുകയാണ് പ്രതിമാസം അടയ്‌ക്കേണ്ടത്. ഇതേ തുക തന്നെ കേന്ദ്രസർക്കാരും അടയ്ക്കണം. 18 വയസുകാരൻ 55 രൂപയാണ് പ്രതിമാസം അടയ്‌ക്കേണ്ടതെങ്കിൽ 25 വയസുള്ള വ്യക്തി 80 രൂപയാണ് അടയ്‌ക്കേണ്ടത്. 40 വയസുള്ള വ്യക്തിയാണെങ്കിൽ 200 രൂപയും. ഏറ്റവും കുറഞ്ഞത് 3000 രൂപ പ്രതിമാസം പെൻഷനായി ലഭിക്കും.

എങ്ങനെ ചേരാം ?

പൊതുസേവന കേന്ദ്രം, എൽഐസി ബ്രാഞ്ച്, ഇപിഎഫ് ഓഫിസ്, ലേബർ ഓഫിസ് എന്നിവിടങ്ങളിൽ നിന്ന് പദ്ധതിയിൽ ചേരാം. ആധാർ കാർഡ്, സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ കൈയിൽ കരുതണം. ആദ്യ അടവ് പണമായി നൽകി കഴിഞ്ഞ് പിന്നീടുള്ള പ്രതിമാസ അടവുകളെല്ലാം ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓട്ടോ ഡെബിറ്റ് ആകും.

Story Highlights: earn pension central govt scheme

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here