കേരള തീരങ്ങളിൽ ഇന്നും നാളെയും, ലക്ഷദ്വീപ് തീരങ്ങളിൽ 14 വരെയും മത്സ്യബന്ധനം പാടില്ല

കേരള തീരങ്ങളിൽ ഇന്നും നാളെയും, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതൽ നവംബർ 14 വരെയും മത്സ്യബന്ധനത്തിന് പോവാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കർണാടക തീരത്തു മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിപ്പിൽ പറയുന്നു. കേരള തീരങ്ങളിൽ ഇന്നും നാളെയും, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതൽ 14 വരെയും 40 മുതൽ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ഇന്ന് തെക്കൻ ആന്ധ്രാ തീരം, വടക്ക് തമിഴ്‌നാട്, പുതുച്ചേരി തീരം എന്നിവിടങ്ങളിലും നവംബർ 13, 14 തീയതികളിൽ കന്യകുമാരി തീരം, തെക്കു- കിഴക്കൻ അറബിക്കടൽ, ലക്ഷദ്വീപ് തീരങ്ങളിലും നവംബർ 16ന് തെക്കു- കിഴക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിലും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റര്‍ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.ഈ സാഹചര്യത്തിൽ മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
Story Highlights: Fishing will not be allowed on Kerala coasts today and tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here