സ്വർണവിലയിൽ തുടർച്ചയായ കുതിച്ചുകയറ്റം

സ്വർണവില തുടർച്ചയായി കുതിച്ചുകയറുന്നു. ഇന്ന് ഗ്രാമിന് 40 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 4,820 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന്റെ വില 38,560 രൂപയായി. വെള്ളി നിരക്കിൽ മാറ്റമില്ല.
ഇന്നലെയും സ്വർണ വിലയിൽ വലിയ വർധനയാണ് രേഖപ്പെടുത്തിയിരുന്നത്. ഇന്നലെ ഗ്രാമിന് 45 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 4780 രൂപയിലും പവന് വില 38,240 ലും എത്തിയിരുന്നു.
ബുധനാഴ്ചയും സ്വർണവിലയിൽ വലിയ വർധന രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 55 രൂപയാണ് അന്ന് വർധിച്ചത്.
Story Highlights: gold price increase continuously for two days
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here