ബന്ധു നിയമന പരാതി; എസ്.എ.ടി ആശുപത്രി ലേ സെക്രട്ടറിയ്ക്ക് സസ്പെന്‍ഷൻ

തിരുവനന്തപുരം എസ്.എ.ടി ആശുപത്രി ലേ സെക്രട്ടറി മൃദുലകുമാരിക്ക് സസ്പെന്‍ഷന്‍. ഉറ്റ ബന്ധുക്കളായ ഏഴുപേരെ നിയമിച്ചെന്ന പരാതിയിലാണ് അടിയന്തരനടപടി. മൃദുലകുമാരി ഗുരുതര സാമ്പത്തിക ക്രമക്കേട് നടത്തിയെന്നും ഇടപാടുകളുടെ രേഖകള്‍ നശിപ്പിച്ചെന്നും കണ്ടെത്തി.(sat hospital lay secretary suspended)
കൊവിഡ് കാലത്തെ അടിയന്തര സാഹചര്യമെന്ന പേരിലാണ് കോളജ് വിദ്യാർഥിയായ മകൻ, മകന്റെ കൂട്ടുകാരിയും കൂട്ടുകാരനും, ലേ സെക്രട്ടറിയുടെ അനുജത്തിയുടെ മകൾ, ഇവരുടെ ഭർത്താവ്, ലേ സെക്രട്ടറിയുടെ കുടുംബവീടിന് സമീപത്തെ അയൽവാസി തുടങ്ങിയവരെ പിൻവാതിലിലൂടെ കയറ്റിയത്.
Read Also: ഹോൺ മുഴക്കിയെന്ന് ആരോപിച്ച് സർക്കാർ ജീവനക്കാരനെ മർദിച്ചവരെ തിരിച്ചറിഞ്ഞു; പ്രതികൾ ഒളിവിൽ
എല്ലാവർക്കും മെഡിസെപ് കൗണ്ടറിലാണ് നിയമനം. മകന് മെഡിസെപ് കൗണ്ടറിന് പുറമെ സി.സി.ടി.വി നിരീക്ഷണ സ്റ്റുഡിയോയിലും ജോലിയുണ്ട്. ഇതോടെ ശമ്പളം രണ്ടായി. ലേ സെക്രട്ടറിയുടെ മകൻ രാവിലെ എത്തി ഒപ്പിട്ടശേഷം കോളജിലേക്ക് പോകും. ഇത് സംബന്ധിച്ച് ആഭ്യന്തരമായി പല പരാതികളും ഉയർന്നെങ്കിലും വെളിച്ചം കണ്ടില്ല.
കുടുംബശ്രീ വഴി ഒരുകൂട്ടം പേരെ നിയമിച്ചതിനൊപ്പമാണ് ഈ ആറുപേരെയും എസ്.എ.ടിയിൽ കയറ്റിയത്. ഗുരുതര ആരോപണം ഉയർന്നതിന്‍റെ അടിസ്ഥാനത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യുവിനാണ് അന്വേഷണ ചുമതല.
Story Highlights: sat hospital lay secretary suspended
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here