Advertisement

പ്യൂണിനെ സ്കൂൾ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി; സംഭവം കാട്ടാക്കടയിൽ

November 12, 2022
Google News 2 minutes Read
school peon committed suicide Kattakada

തിരുവനന്തപുരം കാട്ടാക്കടയിൽ സ്കൂൾ പ്യൂണിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കാട്ടാക്കട പിആർ വില്യം ഹയർ സെക്കൻഡറി സ്കൂളിലെ പ്യൂണിനെ സ്കൂൾ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. നെല്ലിമൂട് നവ്യാ ഭാവനിൽ ഇരുപത്തിനാലുകാരനായ നവീൻ ആണ് മരിച്ചത്. ( school peon committed suicide Kattakada ).

Read Also: ഹോൺ മുഴക്കിയെന്ന് ആരോപിച്ച് സർക്കാർ ജീവനക്കാരനെ മർദിച്ചവരെ തിരിച്ചറിഞ്ഞു; പ്രതികൾ ഒളിവിൽ

കഴിഞ്ഞ മൂന്നുവർഷമായി ഈ സ്കൂളിൽ ജോലി നോക്കി വരികയായിരുന്നു നവീൻ. വൈകുന്നേരം അഞ്ചര മണിയോടെയാണ് സംഭവം നടന്നത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. കൂടുതൽ അന്വേഷണം നടത്തിയതിന് ശേഷമേ കൂടുതൽ വിവരങ്ങൾ പറയാനാകൂ എന്ന് പൊലീസ് പറഞ്ഞു.

Story Highlights: school peon committed suicide Kattakada

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here