Advertisement

സീതാറാം യെച്ചൂരി സിപിഐഎമ്മിന്റെയും കോൺഗ്രസിന്റെയും ജനറൽ സെക്രട്ടറി: ജയറാം രമേശ്

November 12, 2022
3 minutes Read

സീതാറാം യെച്ചൂരി സിപിഐഎമ്മിന്റെയും കോൺഗ്രസിന്റെയും ജനറൽ സെക്രട്ടറിയാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. ആർഎസ്എസ് അജണ്ടയെ നേരിടുന്നതിൽ ദേശീയ തലത്തില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ഒറ്റക്കെട്ടാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ പല സമയത്തും കോണ്‍ഗ്രസും സിപിഐഎമ്മും തമ്മിൽ ഭിന്നത ഉണ്ടെങ്കിലും ബിജെപിയെ നേരിടുന്ന കാര്യത്തിൽ ഭിന്നതയില്ലെന്നും ജയറാം രമേശ് പറഞ്ഞു.(sitaram yechury is two in one general secretary of cpim and congress)

യെച്ചൂരി ടു ഇൻ വൺ സെക്രട്ടറിയാണെന്നാണ് ആർഎസ്പി ദേശീയ സമ്മേളനവേദിയിൽ ജയറാം രമേശ് അഭിപ്രായപ്പെട്ടത്. കോൺഗ്രസിനെ സ്വാധീനിക്കാൻ യെച്ചൂരിക്കും രാജയ്ക്കും ഇന്ന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ സാമ്പത്തികമായും സാമൂഹ്യമായും രാഷ്ട്രിയമായും വിഭജിക്കുകയാണെന്നു ജയറാം രമേശ് കുറ്റപ്പെടുത്തി.

Read Also: ഹോൺ മുഴക്കിയെന്ന് ആരോപിച്ച് സർക്കാർ ജീവനക്കാരനെ മർദിച്ചവരെ തിരിച്ചറിഞ്ഞു; പ്രതികൾ ഒളിവിൽ

ഏകീകരണത്തിന്റെ പേരിൽ രാജ്യത്തെ വൈവിധ്യത്തെ ഇല്ലാതാക്കിയെന്നും രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനിൽക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കോൺഗ്രസിന് മാത്രമല്ല രാജ്യത്തിന് തന്നെ ഗുണം ചെയ്യുമെന്നും ജയറാം രമേശ് പറഞ്ഞു.

Story Highlights: sitaram yechury is two in one general secretary of cpim and congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top