അടിമാലിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ രണ്ടാനച്ഛൻ അറസ്റ്റിൽ

ഇടുക്കി അടിമാലിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ രണ്ടാനച്ഛനെ പൊലീസ് പിടികൂടി. അടിമാലിയിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ തൃശൂരിൽ നിന്നാണ് പിടികൂടിയത്. ( step father raped girl arrested )
തൃശ്ശൂരിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പ്രതി പിടിയിലാകുന്നത്. വ്യാജ പേരിലും മേൽവിലാസത്തിലുമായിരുന്നു പ്രതിയുടെ അടിമാലിയിലെ താമസം. സിസിടിവിയും മൊബൈൽ ടവർ ലൊക്കേഷനും ശേഖരിച്ചാണ് ഇയാളിലേക്ക് പൊലീസ് എത്തിയത്.
വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ ശേഷം ആശുപത്രിയിൽ എത്തിച്ച് പ്രതി കടന്നുകളയുകയായിരുന്നു. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് എത്തി അന്വേഷിച്ചപ്പോഴാണ് പീഢന വിവരം പുറത്തിറിയുന്നത്. രണ്ടാനച്ഛൻ പല തവണ പീഡിപ്പിച്ചതായാണ് പെൺകുട്ടിയുടെ മൊഴി. അടിമാലി പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി.
Story Highlights: step father raped girl arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here