മുഹമ്മദ് നബിയെ അപമാനിച്ചു, തെലങ്കാനയിൽ വിദ്യാർത്ഥിയ്ക്ക് ക്രൂര മർദ്ദനം

പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് ആക്ഷേപകരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് വിദ്യാർത്ഥിയ്ക്ക് ക്രൂര മർദ്ദനം. തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിലാണ് കോളജ് വിദ്യാർത്ഥിയെ സീനിയേഴ്സ് മർദ്ദിച്ചത്. ആക്രമണ ശേഷം വിദ്യാർത്ഥിയെ ‘ജയ് മാതാ ദി’, ‘അല്ലാഹു അക്ബർ’ എന്ന് വിളിക്കാൻ നിർബന്ധിക്കുകയും ചെയ്തതായി ‘ടൈംസ് നൗ’ റിപ്പോർട്ട് ചെയ്യുന്നു. (Student beaten up, forced to chant Allahu Akbar at Telangana college)
നവംബർ ഒന്നിന് തെലങ്കാനയിലെ ശങ്കർപള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ബിസിനസ് സ്‌കൂളിലാണ് സംഭവം. ബിസിനസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഹോസ്റ്റൽ കാമ്പസിൽ വച്ചാണ് ജൂനിയർ വിദ്യാർത്ഥിക്ക് നേരെ ആക്രമണമുണ്ടായത്. എന്നാൽ ആക്രമണവുമായി ബന്ധപ്പെട്ട് ഇര പൊലീസിൽ പരാതി നൽകിയിട്ടില്ല. സംഭവത്തിന്റെ ഒന്നിലധികം വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
വീഡിയോ വൈറലായതോടെ ജൂനിയർ വിദ്യാർത്ഥിയടക്കം എല്ലാ വിദ്യാർത്ഥികൾക്കെതിരെയും കോളജ് മാനേജ്‌മെന്റ് നടപടി ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ജൂനിയറിനെ മർദ്ദിച്ച വിദ്യാർത്ഥികൾ ഹിന്ദു, മുസ്ലീം സമുദായങ്ങളിൽ നിന്നുള്ളവരാണ്.
Story Highlights: Student beaten up, forced to chant Allahu Akbar at Telangana college