Advertisement

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാനുള്ള നീക്കത്തോട് യോജിക്കുന്നോ?- ട്വന്റിഫോർ യൂട്യൂബ് പോളിന്റെ ഫലമറിയാം

November 12, 2022
Google News 1 minute Read
Twentyfour YouTube Poll

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാനുള്ള നീക്കത്തോട് യോജിക്കുന്നോ എന്ന വിഷയത്തിലെ ട്വന്റിഫോർ യൂട്യൂബ് പോളിന് മികച്ച പ്രേക്ഷക പ്രതികരണം. 34000 പേർ പങ്കെടുത്ത പോളിൽ 34 ശതമാനം പേർ അതെ എന്ന് അഭിപ്രായപ്പെട്ടു. 58 ശതമാനം പേർ അല്ല എന്ന് വോട്ട് ചെയ്തപ്പോൾ 8 ശതമാനം പേർ അഭിപ്രായമില്ലെന്ന് രേഖപ്പെടുത്തി. ( Twentyfour YouTube Poll ).

വിഷയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് കമന്റ് ബോക്സിൽ ഉയർന്നത്. സർക്കാരിന്റെ പോക്ക് ശരിയല്ല, ശരിയാക്കിയില്ലെങ്കിൽ മുന്നോട്ടുള്ള പോക്ക് ദുർഘടമാകുമെന്നാണ് മോഹനൻ എന്ന പ്രേക്ഷകന്റെ പ്രതികരണം. ജനാതിപത്യ രീതിക്കു എതിരാണ് ​ഗവർണറുടെ രീതി, ജനങ്ങൾ തിരഞ്ഞെടുത്തവർ ആണ് ഭരിക്കേണ്ടത് എന്നായിരുന്നു ജീൻ പോൾ എന്നയാളുടെ പ്രതികരണം.

പൊതുജനങ്ങളെ ബാധിക്കുന്ന മറ്റ് വിഷയങ്ങളുമായി വരും ദിവസവും ട്വന്റിഫോര്‍ യൂട്യൂബ് പോള്‍ തുടരും. പ്രേക്ഷകര്‍ക്ക് ട്വന്റിഫോര്‍ സബ്‌സ്‌ക്രൈബ് ചെയ്തശേഷം വോട്ടിങ്ങില്‍ പങ്കെടുക്കാം.

Story Highlights: Twentyfour YouTube Poll

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here