Advertisement

പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവ് ഒളിവിൽ

November 13, 2022
Google News 1 minute Read
Plus One student raped pregnant idukki

പ്ലസ് വൺ വിദ്യാർഥിനിയെ യുവാവ് പീഡിപ്പിച്ച് ഗർഭിണിയാക്കി. ഇടുക്കി അടിമാലിയിലാണ് സംഭവം. അടിമാലി സ്വദേശി നിധിൻ തങ്കച്ചൻ (24) ആണ് വിവാഹ വാഗ്ദാനം നൽകി വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. ഇയാൾ ഒളിവിലാണെന്നാണ് അടിമാലി പൊലീസ് പറയുന്നത്.

Read Also: അടിമാലിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ രണ്ടാനച്ഛൻ അറസ്റ്റിൽ

വയറുവേദനയെ തുടർന്ന് ചികിത്സ തേടിയപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന് അറിയുന്നത്. ഇന്ന് വൈകിട്ടാണ് പ്ലസ് വൺ വിദ്യാർത്ഥിനിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവം പുറത്തായതോടെ അടിമാലി പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

അടിമാലിയിലെ മറ്റൊരു കേസിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ രണ്ടാനച്ഛനെ പൊലീസ് ഇന്നലെ പിടികൂടിയിരുന്നു. അടിമാലിയിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ തൃശൂരിൽ നിന്നാണ് പിടികൂടിയത്. തൃശ്ശൂരിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പ്രതി പിടിയിലാകുന്നത്. വ്യാജ പേരിലും മേൽവിലാസത്തിലുമായിരുന്നു പ്രതിയുടെ അടിമാലിയിലെ താമസം. സിസിടിവിയും മൊബൈൽ ടവർ ലൊക്കേഷനും ശേഖരിച്ചാണ് ഇയാളിലേക്ക് പൊലീസ് എത്തിയത്.

വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ ശേഷം ആശുപത്രിയിൽ എത്തിച്ച് പ്രതി കടന്നുകളയുകയായിരുന്നു. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തി അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തിറിയുന്നത്. രണ്ടാനച്ഛൻ പല തവണ പീഡിപ്പിച്ചതായാണ് പെൺകുട്ടിയുടെ മൊഴി. അടിമാലി പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി.

Story Highlights: Plus One student raped pregnant idukki

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here