Advertisement

24 മണിക്കൂർ ഒഴുകി നടന്നു; മൃതദേഹമെന്നു കരുതി അഗ്നിരക്ഷാസേന കരയിലെത്തിച്ചു, മരിച്ച് ജീവിച്ച് പുഷ്പാഭായ്

November 13, 2022
Google News 2 minutes Read

മരിച്ചുജീവിച്ചുവന്ന ഒരു അൻപത്തഞ്ചുകാരിയുണ്ട്. തമിഴ്നാട് കന്യാകുമാരി ജില്ലയിലെ തിരുവട്ടാറിലെ പുഷ്പാഭായ് ആണത്. വെള്ളത്തിൽ വീണ് 24 മണിക്കൂർ ഒഴുകി നടന്ന ശേഷം, മൃതദേഹമെന്ന് കരുതി അഗ്നിരക്ഷാസേന കരയിലെത്തിച്ചപ്പോഴും ഇവർക്ക് ജീവനുണ്ടായിരുന്നു ( Pushpabhai was dead and alive ).

Read Also: ട്വൻ്റിഫോർ യൂട്യൂബ് പോൾ; പ്രേക്ഷകർക്ക് പ്രതികരിക്കാം

പന്തൽജോലിക്കാരനായ തങ്കമണിയുടെ ഭാര്യയാണ് പുഷ്പാഭായ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് കുളിക്കാനാണ് സമീപത്തെ താമരഭരണി പുഴയിൽ ഇറങ്ങിയത്. മഴ പെയ്തതിനാൽ വെള്ളത്തിന് ഒഴുക്ക് കൂടുതലായിരുന്നു. ഇതു ശ്രദ്ധിക്കാതെ ഇറങ്ങിയ പുഷ്പ, ഒഴുക്കിൽപ്പെട്ടു പോയി. പുഷ്പ തിരികെയെത്താത്തതിനെ തുടർന്നാണ് ബന്ധുക്കളും നാട്ടുകാരും അന്വേഷണം നടത്തിയത്. പുഴയിൽ കണ്ടവരുള്ളതിനാൽ തിരച്ചിൽ ആരംഭിച്ചു.

മുപ്പത് അംഗ അഗ്നിരക്ഷാ സേന തിരഞ്ഞത്, ഏറെക്കുറെ 24 മണിക്കൂർ. ഏഴുകിലോ മീറ്റർ അകലെ പുഷ്പാഭായിയെ കണ്ടെത്തിയത് ചലനമറ്റ്, വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ.

കരയിലേക്ക് എത്തിച്ചു നടത്തിയ പ്രാഥമിക പരിശോധനയിലാണ് ജീവനുണ്ടെന്ന് മനസിലായത്. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വേഗത്തിൽ മാർത്താണ്ഡം ആശുപത്രിയിലെത്തിച്ചു. ഇപ്പോൾ ആശുപത്രിയിൽ സുഖം പ്രാപിച്ചു വരുന്ന പുഷ്പാഭായി നന്ദി പറയുകയാണ് അഗ്നിരക്ഷാ സേനയോട്. ഒരു രണ്ടാം ജന്മം തന്നതിന്.

Story Highlights: Pushpabhai was dead and alive

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here