Advertisement

“ഞങ്ങളെ കൊലയാളികളായിട്ടല്ല, ഇരകളായി കാണുക”: രാജീവ് ഗാന്ധി വധക്കേസ് പ്രതി ആർ.പി രവിചന്ദ്രൻ

November 13, 2022
Google News 3 minutes Read

ഉത്തരേന്ത്യയിലെ ജനങ്ങൾ തങ്ങളെ തീവ്രവാദികൾക്കും കൊലയാളികൾക്കും പകരം ഇരകളായി കാണണമെന്ന് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ ശനിയാഴ്ച പുറത്തിറങ്ങിയ ആറ് പ്രതികളിൽ ഒരാളായ ആർപി രവിചന്ദ്രൻ. കാലം തങ്ങളെ നിരപരാധികളായി വിധിക്കുമെന്നും അദ്ദേഹം പറഞ്ഞു. (See Us As Victims, Not Killers: Rajiv Gandhi Case Convict RP Ravichandran)

‘ഉത്തരേന്ത്യയിലെ ജനങ്ങൾ ഞങ്ങളെ തീവ്രവാദികൾക്കും കൊലയാളികൾക്കും പകരം ഇരകളായി കാണണം. ആരാണ് തീവ്രവാദിയോ സ്വാതന്ത്ര്യസമര സേനാനിയോ എന്ന് സമയവും ശക്തിയും നിർണ്ണയിക്കുന്നു, പക്ഷേ തീവ്രവാദികളാണെന്നതിന്റെ പഴി നാം വഹിച്ചാലും കാലം നമ്മളെ നിരപരാധികളായി വിധിക്കും.’ – മധുര സെൻട്രൽ ജയിലിൽ നിന്ന് മോചിതനായ ശേഷം എഎൻഐയോട് സംസാരിക്കവെ രവിചന്ദ്രൻ പറഞ്ഞു.

രവിചന്ദ്രനെയും നളിനി ശ്രീഹരനെയും ഉള്‍പ്പെടെ എട്ട് പേരെയാണ് സുപ്രീം കോടതി മോചിപ്പിച്ചത്. ഇവര്‍ രാജീവ് ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട് ശിക്ഷ അനുഭവിച്ചതായി വിലയിരുത്തിയാണ് നടപടി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 142 പ്രകാരമുള്ള അസാധാരണമായ അധികാരം പ്രയോഗിച്ച് 30 വര്‍ഷത്തിലേറെ ജയില്‍വാസം അനുഭവിച്ച പേരറിവാളനെ മോചിപ്പിക്കാന്‍ ഈ വര്‍ഷം മെയ് 18 ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. വെള്ളിയാഴ്ച മുന്‍ ഉത്തരവ് മറ്റെല്ലാ കുറ്റവാളികള്‍ക്കും ഒരുപോലെ ബാധകമാണെന്ന് കോടതി പറഞ്ഞു.

Story Highlights: See Us As Victims, Not Killers: Rajiv Gandhi Case Convict RP Ravichandran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here