Advertisement

ആന്റി കറപ്ഷന്‍ ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പ്; എറണാകുളത്ത് രണ്ടുപേര്‍ പിടിയില്‍

November 13, 2022
Google News 2 minutes Read
Two people arrested for cheating as Anti-corruption officers

ആന്റി കറപ്ഷന്‍ ഓഫീസര്‍ ആണെന്ന പേരില്‍ തട്ടിപ്പ് നടത്തിയവര്‍ അറസ്റ്റില്‍. എറണാകുളത്ത് നടത്തുന്ന ലഹരി വിരുദ്ധ പരിപാടിക്ക് ഫ്‌ലക്‌സ് അടിക്കുന്നതിനായി പണം നല്‍കണം എന്ന ആവശ്യത്തോടെയായിരുന്നു തട്ടിപ്പ്. സവാദ്, മോഹന്‍ കുമാര്‍ എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എറണാകുളം തൃപ്പൂണിത്തുറയിലെ വ്യാപാരികളുടെ കയ്യില്‍ നിന്നാണ് പണം കവര്‍ന്നത്. ആന്റി കറപ്ഷന്‍ ഓഫിസര്‍ ആണെന്ന് പറഞ്ഞു കൊണ്ടായിരുന്നു തട്ടിപ്പ്. ലഹരി വിരുദ്ധ പരിപാടിക്ക് ഫ്‌ളക്‌സ് അടിക്കുന്നതിനായി പണം നല്‍കണം എന്നതായിരുന്നു ആവിശ്യം. പണം നല്‍കണമെന്ന് പറഞ്ഞു കൊണ്ട് ഫോണില്‍ വിളിക്കുകയും ചില കടകളില്‍ നേരിട്ടു വന്ന് ഒരു ഫ്‌ളക്‌സിന് മൂവായിരത്തി അഞ്ഞൂറ് രൂപ നിരക്കില്‍ പത്ത് പതിനഞ്ചോളം ഫ്‌ളക്‌സിന്റെ പൈസ നല്‍കണമെന്നും ആവശ്യപ്പെട്ടു.

Read Also: ട്രെയിനിലെ ശുചിമുറിയില്‍ കയറി കഴുത്ത് മുറിച്ച് യുവാവ്; ടിക്കറ്റെടുത്തത് തിരുപ്പൂരില്‍ നിന്ന് കോഴിക്കോട്ടേക്ക്

ഒരു കടയില്‍ നിന്നും പതിനയ്യായിരത്തി അഞ്ഞൂറ് രൂപ കൈപ്പറ്റുകയും ചെയ്തു. ഇവര്‍ ഈ ആവശ്യവുമായി ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായ സിയാദ് വിസ്മയയെയും സമീപിച്ചു. സിയാദിന്റെ നേതൃത്വത്തില്‍ മറ്റ് വസ്ത്ര വ്യാപാരികളും കൂടി ഇവരെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലാകുന്നത്. തുടര്‍ന്ന് തട്ടിപ്പുകാരെ തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. കബളിപ്പിക്കപ്പെട്ട വ്യാപാരിയുടെ മൊഴി രേഖപ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

Story Highlights: Two people arrested for cheating as Anti-corruption officers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here