എന്‍എസ്എസിനെ തള്ളിപ്പറഞ്ഞിട്ടില്ല; എല്ലാ മതവിഭാഗങ്ങളുടെയും അടുത്ത് പോകുമെന്ന് വി.ഡി സതീശന്‍

സമുദായത്തെ തള്ളിപ്പറഞ്ഞെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എന്‍എസ്എസിനെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും വര്‍ഗീയ വാദികളുടെ വോട്ട് വേണ്ടെന്നാണ് പറഞ്ഞതെന്നും വി ഡി സതീശന്‍ മറുപടി നല്‍കി.
മറ്റാരുടെയും വോട്ട് വേണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ല. ആരോടും അകല്‍ച്ചയില്ലെന്നാണ് നിലപാട്. സമുദായ നേതാക്കള്‍ ഇരിക്കാന്‍ പറയുമ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ കിടക്കരുതെന്നാണ് പറഞ്ഞത്. എല്ലാ മതവിഭാഗങ്ങളുടെയും അടുത്ത് പോകുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് സമയത്ത് ഒന്നര മണിക്കൂറോളം അടുത്തിരുന്ന് പിന്തുണ അഭ്യര്‍ത്ഥിച്ചയാളാണ്. ജയിച്ചപ്പോള്‍ തള്ളിപ്പറഞ്ഞെന്നുമായിരുന്നു ജി സുകുമാരന്‍ നായരുടെ പ്രസ്താവന.
Read Also: കേരളത്തിലെ ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് ജി സുകുമാരന്‍ നായര്‍
‘എന്നാല്‍ ജയിച്ചത് ഒരു സമുദായ സംഘടനയുടെയും പിന്തുണയില്ലാതെയാണെന്ന് സതീശന്‍ പറഞ്ഞു. സമുദായത്തെ തള്ളിപ്പറയുന്ന ഒരാളുണ്ടെങ്കില്‍ അത് വി ഡി സതീശന്‍ ആയിരിക്കും. പ്രസ്താവന തിരുത്തിയില്ലെങ്കില്‍ വി ഡി സതീശന്റെ ഭാവിക്ക് ഗുണകരമല്ലെന്നുമായിരുന്നു എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ വാക്കുകള്‍.
Story Highlights: vd satheesan replied to g sukumaran nair nss
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here