വാളയാറിൽ സഹോദരിമാരുടെ മരണം; പുതിയ അന്വേഷണസംഘം കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയില്ല; അന്വേഷണത്തിൽ ആശങ്ക പ്രകടിപ്പിച്ച് കുടുംബം

വാളയാറിൽ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിന്റെ തുടർ അന്വേഷണത്തിൽ ആശങ്ക പ്രകടിപ്പിച്ച് കുടുംബം. കേരളത്തിന് പുറത്തുനിന്നുള്ള സിബിഐ സംഘം വേണമെന്ന ആവശ്യം അംഗീകരിച്ചില്ലെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ ട്വന്റി ഫോറിനോട്. പുതിയ അന്വേഷണസംഘം കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയില്ലെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ ട്വന്റി ഫോറിനോട് പറഞ്ഞു. ( walayar sisters death family against probe team )
സിബിഐ കൊച്ചി യൂണിറ്റിലെ ഡിവൈഎസ്പി വി.എസ് ഉമയുടെ നേതൃത്യത്തിലുളള സംഘമാണ് കേസിൽ തുടരന്വേഷണം നടത്തുന്നത്.പുതിയ അന്വേഷണസംഘം നടപടികൾ ആരംഭിച്ചിട്ടും ഇതുവരെ കുടുംബത്തിന്റെ ഭാഗം കേട്ടിട്ടില്ലെന്നാണ് വാളയാർ പെൺകുട്ടികളുടെ അമ്മ പറയുന്നത്.പഴയെ സിബിഐ സംഘവും ക്രൈംബ്രാഞ്ച് അന്വേഷണത്തെ ശരിവെക്കുക മാത്രമാണ് ചെയ്തത്
തുടരന്വേഷണത്തിന് സിബിഐയുടെ കേരളത്തിന് പുറത്ത് നിന്നുളള സംഘം വേണമെന്ന ആവശ്യവും അംഗീകരിച്ചിട്ടില്ല.ഇക്കാര്യം ചൂണ്ടിക്കാട്ടി സമരമിതി സിബിഐ ഡയറക്ടർക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും നിവേദനം നൽകുകയും ചെയ്തിരുന്നു.ഇതോടെയാണ് തുടരന്വേഷണത്തിൽ കുടുംബം ആശങ്ക പ്രകടിപ്പിക്കുന്നത്
തിരുവനന്തപുരം സിബിഐ സ്പെഷ്യൽ ക്രൈം സെൽ ഓഫീസറുടെ നേതൃത്വത്തിൽ നേരത്തെ സമർപ്പിച്ച കുറ്റപത്രത്തിൽ ആവശ്യമായ കണ്ടെത്തലുകൾ ഇല്ലെന്നും, കൂടുതൽ അന്വേഷണം വേണമെന്നുളള നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഓഗസ്റ്റ് 10ന് കേസിൽ തുടരന്വേഷണത്തിന് പാലക്കാട് സ്പെഷ്യൽ പോക്സോ കോടതി ഉതതരവിട്ടത്.മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നും പോക്സോ കോടതി സിബിഐക്ക് നിർദേശം നൽകിയിട്ടുണ്ട്.
Story Highlights: walayar sisters death family against probe team
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here