വ്യായാമത്തിനിടെ കുഴഞ്ഞ് വീണുള്ള മരണം; വ്യായാമം വില്ലനാകുന്നത് എപ്പോൾ ?

വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞ് വീണ് സംഭവിക്കുന്ന മരണങ്ങൾ തുടർക്കഥയാവുകയാണ്. തെന്നിന്ത്യൻ താരം പുനീത് രാജ്കുമാർ, കൊമേഡിയൻ രാജു ശ്രീവാസ്തവ് ഇപ്പോൾ ടെലിവിഷൻ താരം സിദ്ധാന്ത് വീർ സൂര്യവൻഷിയും- ഇവരുടെയെല്ലാം മരണം സമാന രീതിയിലായിരുന്നു- വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞ് വീണ്. എന്താണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത്. എപ്പോഴാണ് വ്യായാമം വില്ലനാകുന്നത് ? ( why people get heart attack while exercising )
ഒരു വ്യക്തിയുടെ പ്രായം, രക്തസമ്മർദം, കൊളസ്‌ട്രോളിന്റെ അളവ്, അമിത വണ്ണം, മാനസിക സമ്മർദം, ലഹരി ഉപയോഗം എന്നിവയെല്ലാം ഹൃദയാഘാതത്തിനുള്ള റിസ്‌ക് വർധിപ്പിക്കുമെന്ന് നാഷ്ണൽ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ ഡോ. ഒ.പി യാദവ് പറയുന്നു.
എന്തുകൊണ്ടാണ് ഹൃദയാഘാതം സംഭവിക്കുന്നത് ?
ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യുന്ന കൊറോണറി ആർട്ടറിയിൽ വരുന്ന പെട്ടെന്നുള്ള തടസമാണ് ഹൃദയാഘാതത്തിന് കാരണം. ഈ തടസമാണ് നെഞ്ച് വേദനയുണ്ടാക്കുന്നതും.
Read Also: പ്രായമായവർക്ക് വ്യായാമം എത്രത്തോളം ചെയ്യാം; അറിയാം…
എങ്ങനെയാണ് വ്യായാമത്തിനിടെ ഹൃദയാഘാതം സംഭവിക്കുന്നത് ?
വ്യായാമം ചെയ്യുമ്പോൾ ഓക്‌സിജന്റെ ആവശ്യകത വർധിക്കുകയാണ്. ഒപ്പം രക്തം സപ്ലൈ ചെയ്യുന്നത് മതിയാകാതെയും വരുന്നു. ഇത് ഹൃദയാഘാതത്തിനുള്ള സാധ്യത വർധിപ്പിക്കും. ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുന്നതിന്റെ മറ്റൊരു കാരണം ഹൃദയത്തിൽ രക്തം കട്ടപിടിക്കുന്നതാണ്. ഇത് രക്തയോട്ടത്തെ ബാധിക്കും.
അമിത വ്യായാമമാണോ വില്ലൻ ?
ശരീര ഭാരം ക്രമീകരിക്കാനും, ഹൃദയാരോഗ്യം സംരക്ഷിക്കാനും, വിഷാദമകറ്റാനും വ്യായാമം ഉത്തമമാണ്. എന്നാൽ അമിതമായാൽ അമൃതും വിഷമാണ്. എത്രമാത്രം വർക്ക് ഔട്ട് ചെയ്യണമെന്നത് ഓരോരുത്തരുടേയും ശരീരപ്രകൃതം അനുസരിച്ചിരിക്കും. എന്നിരുന്നാലും ഒരാഴ്ച ആകെ മൊത്തം അഞ്ച് മണിക്കൂർ മോഡറേറ്റ് എക്‌സർസൈസോ, രണ്ടര മണിക്കൂറിന്റെ ഇന്റൻസ് എക്‌സർസൈസോ മാത്രം ചെയ്താൽ മതി.
Story Highlights: why people get heart attack while exercising
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here