മിനിമം വേതനം ഉയർത്തണം; സ്വിഗ്ഗി ജീവനക്കാരുടെ അനിശ്ചിതകാല സമരം തുടരുന്നു

ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗിയിലെ എറണാകുളം ജില്ലയിലെ ജീവനക്കാരുടെ അനിശ്ചിതകാല സമരം ഇന്നലെ ആരംഭിച്ചു. മിനിമം വേതന നിരക്ക് ഉയർത്തണമെന്നതടക്കമുള്ള ആവശ്യങ്ങൾ കമ്പനി അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ജീവനക്കാർ സമരത്തിലേക്ക് തിരിഞ്ഞത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ലേബർ കമ്മീഷണറുമായി ജീവനക്കാർ ചർച്ച നടത്തുമെന്ന് അറിയുന്നു.
ആദ്യഘട്ടത്തിൽ കിട്ടിയിരുന്ന അനുകൂല്യങ്ങൾ പിന്നീട് ഉണ്ടായില്ല എന്നുള്ളതാണ് ജീവനക്കാാർ ചൂണ്ടിക്കാണിക്കുന്നത്. ആനുകൂല്യങ്ങൾ കൃത്യമായി നൽകുക. ഒപ്പം മിനിമം വേതനം അത് ഉയർത്തുക എന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ഇപ്പോൾ ഈ ജീവനക്കാർ സമരത്തിലേക്ക് കടന്നിട്ടുള്ളത്. കഴിഞ്ഞ ദിവസം അധികൃതരുമായൊക്കെ തന്നെ ഇവർ ചർച്ച നടത്തിയിരുന്നു. പക്ഷേ മിനിമം വേതനം ഉയർത്തുന്നതിന് ഇവർ തയ്യാറായില്ല. അതുകൊണ്ടാണ് ഇത്തരത്തിലൊരു അനിശ്ചിതകാല സമരത്തിലേക്ക് തൊഴിലാളികൾ പോയത്.
സമരം മുന്നോട്ടുപോകുമെന്ന് ജീവനക്കാർ അറിയിച്ചു. സമരം പൊളിക്കാൻ ചരടുവലികൾ നടക്കുന്നുണ്ട്. പക്ഷേ, പിന്മാറില്ല.നാല് കിലോമീറ്ററിന് 20 രൂപയാണ് ഇപ്പോൾ കിട്ടുന്നത്. രണ്ടര കിലോമീറ്ററിന് 35 രൂപയും അത് കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും 10 രൂപ വീതവുമാണ് തങ്ങൾ പറഞ്ഞിരിക്കുന്നത് എന്നും ജീവനക്കാർ അറിയിച്ചു.
Story Highlights: ernakulam swiggy protest minimum wage
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here