സ്‌ട്രെസ് മൂലം ഉറങ്ങാന്‍ സാധിക്കുന്നില്ലേ? വേണം ഭക്ഷണശീലങ്ങളിലും മാറ്റം

രാത്രി പലവിധത്തിലുള്ള ആശങ്കപ്പെടുത്തുന്ന ചിന്തകളുമായി തിരിഞ്ഞും മറിഞ്ഞും കിടന്ന് വളരെ വൈകി മാത്രമാണ് നിങ്ങള്‍ക്ക് ഉറങ്ങാന്‍ സാധിക്കുന്നതെങ്കില്‍ അതിനെ നിസാരമായി തള്ളിക്കളയരുത്. ആരോഗ്യമുള്ള മനസിനും ശരീരത്തിനും നല്ല ഉറക്കം അത്യന്താപേക്ഷിതമാണ്. സ്‌ട്രെസും ആശങ്കകളും മൂലം ഉറങ്ങാന്‍ സാധിക്കാതെ വരുന്ന പ്രശ്‌നത്തിന് നിങ്ങളുടെ ഭക്ഷണശീലങ്ങള്‍ മാറ്റുന്നത് വഴി ഒരു പരിഹാരമുണ്ടായേക്കാം. (foods for better sleep and reduce stress )
അത്താഴം കനത്തില്‍ വേണ്ട
രാത്രി ഉറങ്ങുന്നതിന് തൊട്ടുമുന്‍പ് ജങ്ക് ഫുഡ് കഴിക്കുന്നത് ഉറക്കത്തെ സാരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. ഇത് നിരവധി ദഹനപ്രശ്‌നങ്ങളും സൃഷ്ടിക്കാം. ഇത് നിങ്ങളുടെ സ്‌ട്രെസ് വര്‍ധിപ്പിക്കും. അതിനാല്‍ കിടക്കുന്നതിന് മൂന്ന് മണിക്കൂറെങ്കിലും മുന്‍പ് ലൈറ്റായി അത്താഴം കഴിക്കുന്നതാണ് നല്ല ഉറക്കത്തിന് നല്ലത്.
ഇത് ആഘോഷിക്കേണ്ടതാണോ?; 26 ഗര്‍ഭഛിദ്രങ്ങള്‍ക്കൊടുവില്‍ അമ്മയായ യുവതിയുടെ അനുഭവത്തെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചRead Also:
ഇടയ്ക്കിടയ്ക്ക് കാപ്പി കുടിക്കുന്നത് ഒഴിവാക്കാം
കാഫെയ്‌ന്റെ ഉപയോഗം കൂടുന്നത് ഉറക്കത്തെ ബാധിക്കുമെന്ന് മാത്രമല്ല സ്‌ട്രെസും കൂട്ടിയേക്കാം. രാത്രി സമയത്തുള്ള കാപ്പി കുടി പൂര്‍ണമായി ഒഴിവാക്കുന്നതാണ് നല്ലത്.
ഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്താം
ധാരാളം പ്രിബയോട്ടിക് ഫൈബര്‍ അടങ്ങിയ ആപ്പിള്‍, വാഴപ്പഴം, ക്യാബേജ്, ഉള്ളി, ബീന്‍സ്, എന്നിവ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുന്നത് ഉറക്കം മെച്ചപ്പെടുത്തുന്നതിനൊപ്പം സ്‌ട്രെസ് കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഡാര്‍ക്ക് ചോക്‌ളേറ്റ്, അവാക്കാഡോ മുതലായവ കഴിക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുന്നു. ബദാം ഉള്‍പ്പെടെയുള്ള നട്ട്‌സ് കഴിക്കുന്നതും ഉറക്കത്തെ മെച്ചപ്പെടുത്തും.
Story Highlights: foods for better sleep and reduce stress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here