‘മേയറുടെ കത്തിനെക്കുറിച്ച് അറിയില്ല’; മൊഴി നല്‍കി ഡി.ആര്‍.അനില്‍

തിരുവനന്തപുരം മേയറുടെ കത്തിനെക്കുറിച്ച് അറിയില്ലെന്ന് ഡി.ആര്‍.അനില്‍. ക്രൈംബ്രാഞ്ചിനും വിജിലന്‍സിനും ഡി.ആര്‍.അനില്‍ മൊഴി നല്‍കി. അതേസമയം, തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിയമനക്കത്ത് വിവാദത്തിൽ വിജിലന്‍സ് ഇന്ന് കോര്‍പ്പറേഷൻ ഉദ്യോഗസ്ഥർ ഉൾപ്പെടെ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും. നാളയോ മറ്റന്നാളോ പ്രാഥമിക റിപ്പോര്‍ട്ട് വിജിലൻസ് ഡയറക്ടർക്ക് സമര്‍പ്പിച്ചേക്കും.(Letter row Thiruvananthapuram corporation d r anil questioned)
കത്ത് വിവാദത്തിൽ തിരുവനന്തപുരം കോർപറേഷന് അകത്തും പുറത്തും ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടരും. കത്തിന്റെ അസൽ കണ്ടെത്തിയാൽ മാത്രമേ അന്വേഷണം തുടരാൻ ആകു എന്ന നിലപാടിലുറച്ചാണ് ക്രൈം ബ്രാഞ്ച്. റിപ്പോർട്ട് ഇന്ന് പൊലീസ് മേധാവിക്ക് കൈമാറും. കത്തിന് പിന്നിൽ രാഷ്ട്രീയ ഇടപെടൽ നടന്നിട്ടുണ്ടെന്ന് ആവർത്തിച്ച് സിപിഐഎമ്മും രംഗത്തെത്തി.
Read Also: റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ ഋഷി സുനക് മുഖ്യാതിഥി?; ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്
അതേസമയം വിവാദ കത്തിൽ ക്രൈംബ്രാഞ്ചിന് പിന്നാലെ വിജിലൻസും മേയറുടെ ഓഫീസിലെ രണ്ട് ജീവനക്കാരുടെ മൊഴിയെടുത്തു. കോർപ്പറേഷൻ ഓഫീസിലെ ക്ലർക്കുമാരായ വിനോദ്, ഗിരിഷ് എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ഓഫീസിലെ ജീവനക്കാർക്ക് എടുക്കാൻ കഴിയുന്ന രീതിയിലാണ് മേയറുടെ ലെറ്റർ പാഡ് സൂക്ഷിച്ചിരിക്കുന്നതെന്നാണ് ജീവനക്കാരുടെ മൊഴി. മാധ്യമങ്ങളിൽ കാണുന്ന ശുപാർശ കത്ത് തങ്ങൾ തയ്യാറാക്കിയിട്ടില്ലെന്നും ഇരുവരും വിശദീകരിച്ചു.
Story Highlights: Letter row Thiruvananthapuram corporation d r anil questioned
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here