‘സ്റ്റേഷനില്‍ കയറി പൊലീസിനെ പിടിക്കേണ്ട അവസ്ഥയും ഉണ്ടാകുന്നു’; രൂക്ഷവിമര്‍ശനങ്ങളുമായി സ്പീക്കര്‍ എ എന്‍ ഷംസീര്‍

പൊലീസ് അസോസിയേഷന്‍ പരിപാടിയില്‍ വച്ച് പൊലീസ് പ്രതിസ്ഥാനത്തെത്തിയ സംഭവങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍. പൊലീസ് സേനയ്ക്ക് ചില തെറ്റുകള്‍ സംഭവിക്കുന്നുണ്ടെന്നും അതിനാല്‍ പൊലീസ് ആത്മപരിശോധന നടത്തണമെന്നും സ്പീക്കര്‍ പറഞ്ഞു. പൊലീസിന് പിശകുകള്‍ പറ്റരുതെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. പൊലീസ് തിരുത്താന്‍ തയാറാകണമെന്നും എ എന്‍ ഷംസീര്‍ ആവശ്യപ്പെട്ടു. (speaker a n shamseer criticises kerala police )
പൊലീസ് സേനയ്ക്കുള്ളിലെ കള്ള നാണയങ്ങളെ തിരിച്ചറിയേണ്ടതുണ്ടെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി. പൊലീസ് സ്റ്റേഷനില്‍ കയറി പൊലീസിനെ പിടികൂടേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. തെറ്റുകാരെ തിരുത്തണം. മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ പൊലീസ് ആധരിക്കപ്പെടുമെന്നും സ്പീക്കര്‍ പറഞ്ഞു.
Read Also: റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ ഋഷി സുനക് മുഖ്യാതിഥി?; ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്
സര്‍ക്കാരിന്റെ നയമാണ് പൊലീസ് നടപ്പാക്കേണ്ടതെന്ന് സ്പീക്കര്‍ ഓര്‍മിപ്പിച്ചു. ജനങ്ങളുടെ മുകളില്‍ കുതിര കയറുകയല്ല പൊലീസിന്റെ പണി. നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ പൊലീസിന് സാധിക്കണം. ആര്‍ക്ക് എതിരെ എന്ത് കിട്ടിയാലും മാധ്യമങ്ങള്‍ അത് ആഘോഷിക്കും. ജനങ്ങളോട് പൊലീസ് വിനയത്തോടെ സംസാരിക്കണമെന്നും സ്പീക്കര്‍ ഓര്‍മിപ്പിച്ചു.
Story Highlights: speaker a n shamseer criticises kerala police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here