വാവരെ തൊഴുത് പതിനെട്ടാം പടി കടന്ന് അയ്യനെക്കാണാന്‍….; മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായ വാവര്‍ നടയുടെ കഥ

മതസൗഹാര്‍ദ്ദത്തിന്റെ മഹത്തായ സന്ദേശം ഉയര്‍ത്തിയാണ് ശബരിമലയിലെ പതിനെട്ടാം പടിക്ക് താഴെ വാവര്‍ സ്വാമിയുടെ നട നിലകൊള്ളുന്നത്. അയ്യനെ തൊഴുന്നതിന് മുന്‍പ് വാവര്‍ നടയില്‍ വണങ്ങണമെന്നാണ് വിശ്വാസം. അയ്യപ്പ സ്വാമിയുടേയും വാവരുടേയും ചരിത്രപരമായ സൗഹൃദം ഈ നട ഭക്തരെ സദാ ഓര്‍മിപ്പിക്കുന്നുണ്ട്. (story behind vavaru nada in sabarimala)
പുലിപ്പാല്‍ തേടിയിറങ്ങവേയാണ് അയ്യപ്പസ്വാമി വാവരെ കണ്ടുമുട്ടിയതെന്നാണ് വിശ്വാസം. ആദ്യം പരസ്പരം ഏറ്റുമുട്ടിയ ഇരുവരും പിന്നീട് ഉറ്റചങ്ങാതികളായി മാറി. പിന്നീട് തന്റെ ദൗത്യം പൂര്‍ത്തീകരിക്കാന്‍ വാവരേയും അയ്യപ്പ സ്വാമി ഒപ്പം കൂട്ടി. വൈദ്യരും ജ്യോതിഷിയും കൂടി ആയിരുന്ന വാവരുടെ സൗഹൃദം നിലനിര്‍ത്താനായി തന്റെ സന്നിധാനത്തിന് സമീപം അയ്യപ്പ സ്വാമി വാവരേയും കുടിയിരുത്തി എന്നാണ് ഐതീഹ്യം പറയുന്നത്.
Read Also: ഇരുമുടിക്കെട്ട് മുറുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
അരി, ജീരകം, ചുക്ക്, കുരുമുളക്, ഏലക്ക എന്നിങ്ങനെയുള്ള അഞ്ച് കൂട്ടുകള്‍ ചേര്‍ന്ന പ്രസാദമാണ് വാവര്‍ നടയില്‍ വണങ്ങുന്ന ഭക്തര്‍ക്ക് പ്രസാദമായി നല്‍കുന്നത്. വാവരുടെ ഉടവാള്‍ സൂക്ഷിച്ചിരിക്കുന്നതിന് ഇടതുഭാഗത്തായാണ് കര്‍മ്മി ഇരുന്ന് ഈ പ്രസാദം ഭക്തര്‍ക്ക് നല്‍കുന്നത്. അയ്യനെ കാണാനായി എത്തുന്ന ഭക്തന് പനി, കഫക്കെട്ട്, ജലദോഷം മുതലായവയുണ്ടായാല്‍ അത് ശമിക്കുന്നതിനാണ് മരുന്ന് കൂടിയായ ഈ പ്രസാദം വാവര്‍ നടയില്‍ നിന്ന് നല്‍കുന്നത്. ഇത് കൂടാതെ ഭക്തര്‍ക്ക് ഭസ്മവും ചരടും ഇവിടെ നിന്ന് പ്രസാദമായി നല്‍കാറുണ്ട്.
Story Highlights: story behind vavaru nada in sabarimala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here