ബിജെപി അനുദിനം ഭരണഘടനയെ ആക്രമിക്കുന്നു: രാഹുൽ ഗാന്ധി

ബിജെപി അനുദിനം ഭരണഘടനയെ ആക്രമിക്കുകയാണെന്ന് രാഹുൽ ഗാന്ധി. ഗോത്രവർഗ്ഗക്കാർ രാജ്യത്തിന്റെ യഥാർത്ഥ ഉടമകൾ ആണ്. എന്നാൽ ദലിതർക്കും ആദിവാസികൾക്കും ദരിദ്രർക്കും അവകാശങ്ങൾ ലഭിക്കണമെന്ന് ബിജെപി ആഗ്രഹിക്കുന്നില്ല. ഗോത്രവർഗ സ്വാതന്ത്ര്യ സമര സേനാനി ബിർസ മുണ്ടയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് മഹാരാഷ്ട്രയിലെ വാഷിം ജില്ലയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
ബിർസ മുണ്ടയുടെ ആദർശങ്ങൾ രാഷ്ട്രീയ സ്വയം സേവക് സംഘും ബിജെപിയും നാല് വശത്ത് നിന്ന് ആക്രമിക്കുകയാണെന്ന് രാഹുൽ ആരോപിച്ചു. ദലിതർക്കും ആദിവാസികൾക്കും ദരിദ്രർക്കും അവകാശങ്ങൾ ലഭിക്കണമെന്ന് ആഗ്രഹിക്കാത്തതിനാലാണ് ബിജെപി ദിവസവും ഭരണഘടനയെ ആക്രമിക്കുന്നത്. ഗോത്രവർഗ്ഗക്കാരാണ് രാജ്യത്തിന്റെ യഥാർത്ഥ ഉടമകൾ, അവരുടെ അവകാശങ്ങൾക്ക് പ്രഥമ പരിഗണ നൽകണമെന്നും രാഹുൽ പറഞ്ഞു.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ വിദർഭ മേഖലയിലെ വാഷിം ജില്ലയിൽ പ്രവേശിച്ചു. റാലിയിൽ ആദിവാസി സമുദായാംഗങ്ങൾ പങ്കെടുത്തു.
Story Highlights: BJP Attacks Constitution Everyday Rahul Gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here