ബിജെപി-കോൺഗ്രസ് പ്രവർത്തകർ ഷിൻഡെയുടെ ശിവസേന വിഭാഗത്തിൽ ചേർന്നു

മഹാരാഷ്ട്രയിൽ ബിജെപി-കോൺഗ്രസ് പ്രവർത്തകർ കൂട്ടത്തോടെ ഏകനാഥ് ഷിൻഡെ പക്ഷത്ത് ചേർന്നു. ലാത്തൂരിൽ നിന്നുള്ള 40 കോൺഗ്രസ്-ബിജെപി പ്രവർത്തകരാണ് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ബാലാസാഹെബാഞ്ചി ശിവസേനയിൽ ചേർന്നത്. മുൻ ബിജെപി ലാത്തൂർ തഹസിൽ പ്രസിഡന്റ് ബാലാജി അദ്‌സുൽ, മുൻ ജില്ലാ പരിഷത്ത് അംഗം രാജ്കുമാർ കലാമേ, മുൻ കോർപ്പറേറ്റർ പ്രകാശ് പാട്ടീൽ വഞ്ജർഖേദ്കർ എന്നിവരും ഇതിൽ ഉൾപ്പെടുന്നു. പുതിയ പ്രവർത്തകരെ സ്വീകരിക്കുന്ന പരിപാടിയിൽ ഷിൻഡെ പങ്കെടുത്തിരുന്നു.
Story Highlights: BJP-Congress Workers Join Eknath Shinde’s Shiv Sena Faction
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here