Advertisement

ലാഗോസ് ഇന്റർനാഷണൽ ട്രേഡ് ഫെയർ 2022 സമാപിച്ചു

November 15, 2022
Google News 1 minute Read

ലാഗോസ് ഇന്റർനാഷണൽ ട്രേഡ് ഫെയർ 2022 സമാപിച്ചു. 10 ദിവസങ്ങളിലായി നടന്ന വ്യാപാര മേള നൈജീരിയയുടെ വാണിജ്യ രംഗത്ത് പുത്തൻ ഉണർവാണ് നൽകിയത്.

ലാഗോസ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലാഗോസ് ഇൻ്റർ നാഷണൽ ട്രേഡ് ഫെയർ 2022ന് വിക്ടോറിയ ഐലന്റിലെ ടി.ബി.എസ് സ്റ്റേഡിയത്തിൽ തിരശീല വീണു. 10 ദിവസങ്ങളിലായി നീണ്ടുനിന്ന വ്യാപാര മേളയ്ക്ക് രാജ്യത്തിൻ്റെ വ്യാപാര വാണിജ്യ രംഗത്ത് വലിയ മാറ്റം സൃഷ്ടിക്കുവാൻ കഴിഞ്ഞുവെന്ന് ലാഗോസ് സ്റ്റേറ്റ് ഗവർണർ ബാബാജിഡേ സാൻവോ ഒലു സമാപന സന്ദേശത്തിൽ പറഞ്ഞു.

രാജ്യത്തിനകത്തും പുറത്തും നിന്നുമായി 1200 ലധികം സ്റ്റാളുകളാണ് മേളയിൽ ക്രമീകരിച്ചിരുന്നത്. 1981ൽ ആരംഭിച്ച ഈ മേളയാണ് പടിഞ്ഞാറൻ ആഫ്രിക്കയിലെ എറ്റവും വലിയ വ്യാപാരമേളയും. ഗൃഹോപകരണങ്ങൾ, കരകൗശല ഉത്പന്നങ്ങൾ, ഭക്ഷ്യവസ്തുക്കൾ, വസ്ത്രശേഖരങ്ങൾ, ആയുർവേദ ഉത്പന്നങ്ങൾ തുടങ്ങി വിവിധ ഉത്പന്നങ്ങൾ പരിചയപ്പെടുന്നതിനും അവ വാങ്ങുന്നതിനും പ്രദർശന നഗരിയിൽ സൗകര്യം ഒരുക്കിയിരുന്നു.

നൈജീരിയയെ കൂടാതെ ഘാന, ഈജിപ്റ്റ്, സെറിലിയോൺ, റുവാണ്ട, ബെനിൻ, കെനിയ, ഉഗാണ്ട തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളും മേളയുടെ ഭാഗമായി. വിവിധ ഗവൺമെന്റ് ഡിപ്പാർട്ട്മെന്റുകളുടെ ഓഫിസുകളും ജനങ്ങൾക്കു വേണ്ടി പ്രവർത്തിച്ചിരുന്നു. വിവിധ സ്റ്റാളുകൾ സന്ദർശിക്കുന്നതിനും കലാപ്രകടനങ്ങൾ ആസ്വദിക്കുന്നതിനുമായി മലയാളികളുൾപ്പെടെ പൊതുജനങ്ങുടെ വലിയ തിരക്കാണ് ഈ ദിവസങ്ങളിൽ അനുഭവപ്പെട്ടത്.

Story Highlights: Lagos International Trade Fair 2022 has concluded

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here