Advertisement

കെ സുധാകരന്‍ സഞ്ചരിക്കുന്നത് അപകടകരമായ പാതയിലൂടെ; രൂക്ഷവിമര്‍ശനവുമായി എം.എ ബേബി

November 15, 2022
Google News 2 minutes Read
M.A baby criticize k sudhakaran

ജവഹര്‍ലാല്‍ നെഹ്‌റുവിനെ കുറിച്ചുള്ള വിവാദ പ്രസ്താവനയില്‍ കെ സുധാകരനെതിരെ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. കെ സുധാകരന്‍ സഞ്ചരിക്കുന്നത് അപകടകരമായ പാതയിലൂടയാണെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. താന്‍ എപ്പോള്‍ വേണമെങ്കിലും ബിജെപിയില്‍ ചേരുമെന്ന ഭാവം സുധാകരന്‍ ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ല. ഭാരത് ജോഡോ യാത്ര നടത്തുന്ന രാഹുല്‍ ഗാന്ധി ആദ്യം ഒന്നിപ്പിക്കേണ്ടത് കോണ്‍ഗ്രസിനെയാണെന്നും എം എ ബേബി പരിഹസിച്ചു.(M.A baby criticize k sudhakaran)

‘ കെ സുധാകരന്‍ അപകടകരമായ പാതയിലൂടെയാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്. ദൗര്‍ഭാഗ്യവശാല്‍ കോണ്‍ഗ്രസിന്റെ പല തലത്തിലുള്ള നേതാക്കന്മാര്‍ ബിജെപിയില്‍ ചേരുന്നതിനുള്ള ഒരു പരിശീലനമായിട്ടാണ് പാര്‍ട്ടിയിലെ ഉത്തരവാദിത്തങ്ങളെ അവര്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. കെ സുധാകരനെ കോണ്‍ഗ്രസുകാര്‍ സൂക്ഷിക്കണം. അദ്ദേഹം ഇങ്ങനെ പണ്ടും പറഞ്ഞുനടന്നിട്ടുണ്ട്. അത്തരമൊരാളെയാണ് കെപിസിസി പ്രസിഡന്റാക്കിയിരിക്കുന്നത്. ആ സ്ഥാനം വഹിക്കുമ്പോഴും അദ്ദേഹം പറഞ്ഞതാവര്‍ത്തിക്കുകയാണ്. ബിജെപിയുടെ റിക്രൂട്ടിങ് ഏജന്‍സിയായി കോണ്‍ഗ്രസ് താഴേക്ക് പോകുന്നത് നേതൃത്വം തടയണം’. എംഎ ബേബി ട്വന്റിഫോറിനോട് റഞ്ഞു.

സുധാകരന്റെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം രംഗത്തെത്തി. കേരളത്തിലെ കോണ്‍ഗ്രസിനെ ബിജെപിയാക്കാന്‍ കെ സുധാകരന്‍ ശ്രമിക്കുന്നുവെന്നാണ് വിമര്‍ശനം. ആര്‍എസ്എസ് അനുകൂല നിലപാടുകളെ കെ സുധാകരന്‍ ന്യായീകരിക്കുകയാണ്. ചരിത്രത്തില്‍ വിഷം കലര്‍ത്തുന്ന സംഘപരിവാര്‍ സമീപനമാണ് കെ സുധാകരന്റേത് എന്നും സിപിഐഎം വിമര്‍ശിക്കുന്നു.

Read Also: കേരളത്തിലെ കോണ്‍ഗ്രസിനെ ബിജെപിയാക്കാന്‍ ശ്രമം; കെ സുധാകരനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഐഎം

കേരളത്തിലെ കോണ്‍ഗ്രസിനെ സംഘപരിവാറിന്റെ കൂടാരത്തില്‍ എത്തിക്കുന്നതിന് കെപിസിസി പ്രസിഡന്റ് അച്ചാരം വാങ്ങി എന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ പ്രസ്താവനകള്‍. ആര്‍എസ്എസുമായി താന്‍ ചര്‍ച്ച നടത്തിയുട്ടുണ്ട് എന്ന കാര്യം അദ്ദേഹം നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്. ആര്‍എസ്എസിന്റെ ശാഖകള്‍ക്ക് സംരക്ഷണം നല്‍കി എന്ന കാര്യവും കഴിഞ്ഞ ദിവസം അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ഇത്തരം ആര്‍എസ്എസ് അനുകൂല നിലപാടുകള്‍ തിരുത്തുന്നതിന് പകരം ജവഹര്‍ലാല്‍ നെഹ്റുവിനെ പോലും വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികളുമായി സഖ്യമുണ്ടാക്കിയ നേതാവ് എന്ന് ചിത്രീകരിച്ച് തന്റെ നിലപാടുകളെ ന്യായീകരിക്കാനാണ് കെ സുധാകരന്‍ വീണ്ടും പരിശ്രമിക്കുന്നത്’. സിപിഐഎം പ്രസ്താവനയില്‍ പറഞ്ഞു.

Story Highlights: M.A baby criticize k sudhakaran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here