Advertisement

ബ്ലാക്ക് ഹാറ്റ് അന്താരാഷ്ട്ര മേള നാളെ റിയാദില്‍ ആരംഭിക്കും

November 15, 2022
2 minutes Read
Black Hat MEA 2022

സൈബര്‍ സുരക്ഷാ രംഗത്തെ വിവിധ വിഷയങ്ങള്‍ വിശകലനം ചെയ്യുന്ന ബ്ലാക്ക് ഹാറ്റ് അന്താരാഷ്ട്ര മേള നാളെ റിയാദില്‍ ആരംഭിക്കും. ഗള്‍ഫ്- ആഫ്രിക്കന്‍ മേഖലയിലെ ഏറ്റവും വലിയ സൈബര്‍ സുരക്ഷാ മേള മൂന്ന് ദിവസം നീണ്ടു നില്‍ക്കും. സൈബര്‍ സുരക്ഷയില്‍ അവബോധം നേടുന്നതിന് മേള സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്കും അവസരം ഒരുക്കിയിട്ടുണ്ട് ( Black Hat MEA 2022 ).

അന്താരാഷ്ട്ര രംഗത്തെ പ്രഗത്ഭരായ സൈബര്‍ വിദ​ഗ്ധരാണ് ബ്ലാക്ക് ഹാറ്റ് മേളയില്‍ പങ്കെടുക്കുന്നത്. നവംബര്‍ 17 വരെ മൂന്ന് ദിവസം രാവിലെ 11 മുതല്‍ രാത്രി 9 വരെ റിയാദ് ഫ്രണ്ട് എക്‌സിബിഷന്‍ സെന്ററിലാണ് പരിപാടി. റിയാദ് സീസണിന്റെ ഭാഗമായി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയുടെ സഹകരണത്തോടെ സൗദി ഫെഡറേഷന്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Read Also: റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ ഋഷി സുനക് മുഖ്യാതിഥി?; ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്

അന്താരാഷ്ട്ര തലത്തില്‍ പ്രതിഭ തെളിയിച്ച ഇരുനൂറിലധികം വിദ​ഗ്ധര്‍ പങ്കെടുക്കും. പരിശീലന കോഴ്‌സ്, ശില്പശാല, വിവിധ മത്സരങ്ങള്‍ക്ക് ഒരു മില്ല്യണ്‍ റിയാല്‍ പാരിതോഷികവും വിതരണം ചെയ്യും. സൈബര്‍ സുരക്ഷാ രംഗത്തെ ഏറ്റവും പുതിയ പ്രവണതകള്‍, സോഫ്ട്‌വെയറുകള്‍, വിവിധ ഐടി ഉപകരണങ്ങള്‍ എന്നിവക്ക് പുറമെ എക്‌സിക്യൂട്ടീവ് ഉച്ചകോടി, ബിസിനസ് കൂടിക്കാഴ്ചകള്‍ എന്നിവയും ബ്ലാക്ക് ഹാറ്റ് എക്‌സിബിഷന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് പ്രവേശനമെന്നും അധികൃതര്‍ അറിയിച്ചു.

Story Highlights: Resecurity brings threat intelligence into spotlight at Black Hat MEA 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top