Advertisement

വിദ്യാഭ്യാസ രംഗത്ത് ഇടപെടാൻ ബിജെപി നീക്കം, ഗവർണറെ ചാൻസലർ ആക്കിയത് നിയമസഭയാണ്; സീതാറാം യെച്ചൂരി

November 15, 2022
2 minutes Read

ഗവർണർക്കെതിരെ സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഗവർണർക്കെതിരായ രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവർണർ സ്വയം ചാൻസലർ ആയതല്ല. ചാൻസലർ ആക്കിയത് നിയമസഭയാണെന്നും യെച്ചൂരി വ്യക്തമാക്കി.(sitharam yechuri against aarif muhammed khan)

ജനാധിപത്യ വിരുദ്ധമായ നടപടികൾ ഗവർണർ എടുക്കുന്നു. തന്നിഷ്ട പ്രകാരമാണ് ഗവർണർ പ്രവർത്തിക്കുന്നത്. ജനാധിപത്യത്തിന് ഹീനമായ സാഹചര്യമാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്. സംസ്ഥാനത്ത് അസാധാരണമായ സാഹചര്യമാണുള്ളത്. എന്നാൽ പ്രതിഷേധം വ്യക്തിപരമല്ലെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കി. കേരളത്തിലെ നയപരമായ പ്രശ്നമാണ്. കേരളത്തിൽ മാത്രമല്ല ഇത്തരം സാഹചര്യമുള്ളത്. പുതിയ വിദ്യാഭ്യാസ നയം കൊണ്ടുവരുന്നു. ഹിന്ദുത്വവത്കരണ നീക്കമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.

വിദ്യാഭ്യാസ രംഗത്ത് ഇടപെടാൻ ബിജെപി നീക്കം. ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർക്കുന്നെന്നും അദ്ദേഹം പറഞ്ഞു. സമരം ഉന്നത വിദ്യാഭ്യാസ സംരക്ഷണത്തിന്നെന്നും സീതാറാം യെച്ചൂരി പറഞ്ഞു. ഗവർണർക്കെതിരായ രാജ്ഭവൻ മാർച്ചിൽ വൻ ജന പങ്കാളിത്തമാണ് ഉണ്ടായത്. രാവിലെ 10.30നാണ് മാർച്ച് ആരംഭിച്ചത്. കേരളത്തിന്റെ രോഷം ഗവർണർ അറിയുമെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. ഗവർണർ വിചാരിച്ചാൽ നാട് സ്തംഭിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഉന്നതവിദ്യാഭ്യാസ രംഗത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഈ മാർച്ചെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. ഗവർണർ ആർ.എസ്.എസിൻറെ ചട്ടുകമാകുന്നത് അവസാനിപ്പിക്കണമെന്ന് എം.എ ബേബിയും പ്രതികരിച്ചു.

Read Also: റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ ഋഷി സുനക് മുഖ്യാതിഥി?; ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പ്രതിഷേധത്തിൽ പങ്കെടുക്കുന്നില്ല . മാർച്ചിനോടനുബന്ധിച്ച് തലസ്ഥാനത്ത് ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളയമ്പലം ജങ്ഷനിൽ നിന്ന് വാഹനങ്ങൾ വഴിതിരിച്ചു വിടുന്നത്.മാർച്ചിൽ ദേശീയ നേതാക്കളും പങ്കെടുക്കുന്നുണ്ട്. മാർച്ചിൽ ഡി.എം.കെ നേതാവ് തിരുച്ചി ശിവയും പങ്കെടുക്കുന്നുണ്ട്. സംസ്ഥാന സർക്കാരുകളുടെ ഭരണത്തിൽ കൈകടത്തുന്ന ഗവർണർമാർക്കെതിരെ ദേശീയ തലത്തിൽ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന യോജിച്ച പ്രക്ഷോഭങ്ങളുടെ തുടക്കമാണ് രാജഭവൻ മാർച്ച്. ഗവർണർ തലസ്ഥാനത്ത് ഇല്ലെങ്കിലും കനത്ത സുരക്ഷയാണ് രാജ്ഭവനിൽ ഒരുക്കിയിട്ടുള്ളത്.

Story Highlights: sitharam yechuri against aarif muhammed khan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top