കുവൈറ്റിലെ മത്സ്യ മാർക്കറ്റുകളിൽ കൃത്രിമ വിലവർധന തടയുന്നതിനായി കർശന നിയമങ്ങൾ നടപ്പിലാക്കും

കുവൈറ്റിലെ മത്സ്യ മാർക്കറ്റുകളിൽ കൃത്രിമ വില വർധന തടയുന്നതിനായി കർശന നിയമങ്ങൾ നടപ്പിലാക്കും. വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ ക്യാപിറ്റൽ ഗവർണറേറ്റിലെ എമർജൻസി ടീം ലീഡർ ഹമീദ് അൽ-ദാഫിരി ഇക്കാര്യം സ്ഥിരീകരിച്ചു. മാർക്കറ്റുകളിൽ വ്യാപാരം ചെയ്യുന്ന മത്സ്യത്തിന്റെ അളവും വിവിധ ഇനങ്ങളുടെ വിൽപ്പന വിലയും ഡിമാൻഡ്, സപ്ലൈ, സീസണുകൾ ഉൾപ്പെടയുള്ള ഘടകങ്ങൾ നിർണയിച്ചാണ് നിയമം തയാറാക്കുക. നിയമലംഘനങ്ങൾ, അന്യായമായ വിലക്കയറ്റം എന്നിവ കണ്ടെത്തുന്നതിന് മന്ത്രാലയത്തിന്റെ ടീമുകൾ പരിശോധന നടത്തുന്നതായും ഹമീദ് അൽ-ദാഫിരി പറഞ്ഞു.
Story Highlights: Strict rules will be implemented in Kuwait’s fish markets to prevent artificial price hikes
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!