ശൈലി മാറ്റണോ പൊലീസ്; ട്വന്റിഫോര്‍ യൂട്യൂബ് പോളിന്റെ ഫലമറിയാം
പൊലീസിനെതിരെ ഉയരുന്ന വ്യാപക വിമർശനങ്ങളുമായി ബന്ധപ്പെട്ട ട്വന്റിഫോര്‍ യൂട്യൂബ് പോളിന് മികച്ച പ്രേക്ഷക പ്രതികരണം. 11 മണിക്കൂറുകള്‍ക്കുള്ളില്‍ 47000 പേര്‍ വോട്ടിംഗില്‍ പങ്കെടുത്തു. ശൈലി മാറ്റണോ പൊലീസ് എന്നായിരുന്നു ചോദ്യം. 91 ശതമാനം പേർ വേണം എന്നാണ് അഭിപ്രായം രേഖപ്പെടുത്തിയത്. വേണ്ട എന്ന് 6 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ 3 ശതമാനം നിഷ്പക്ഷ നിലപാടും രേഖപ്പെടുത്തി ( twentyfour youtube poll on kerala police ).
Read Also: റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ ഋഷി സുനക് മുഖ്യാതിഥി?; ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്
പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നിരന്തരം പരാതികൾ ഉയരുന്ന പശ്ചാത്തലത്തിലായിരുന്നു ഇന്നത്തെ ട്വന്റിഫോര്‍ യൂട്യൂബ് പോള്‍. പൊലീസിനും ആഭ്യന്തരവകുപ്പിനെതിരെയും രൂക്ഷമായ കമന്റുകൾ പ്രേക്ഷകര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയ പക്ഷപാതിത്വവും അതിരുകടന്ന യൂണിയൻ പ്രവർത്തനവും നിരോധിച്ചാൽ എല്ലാം ശരിയാവുമെന്ന് ഹരിദാസ് എന്നയാൾ കമന്റ്ബോക്സിൽ കുറിച്ചു.
Story Highlights: twentyfour youtube poll on kerala police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here